കോട്ടയം : കുവൈറ്റിൽ നേഴ്സായി ജോലി നൽകാമെന്ന ‘വാഗ്ദാനം ചെയ്തു പണം തട്ടിയ കേസ്സിലെ പ്രതികളിലൊരാളെ ചിങ്ങവനം പോലിസ് കോഴിക്കോട് മാവൂർ നിന്നും അറസ്റ്റു ചെയ്തു.കോഴിക്കോട് മാവൂർ കല്പളളി പടിക്കപ്പറമ്പ വീട്ടിൽ നിഖിൽ ആണ് പിടിയിൽ ആയത്. 270000 രൂപയോളം പരാതി ക്കാരുടെ കയ്യിൽ നിന്നും വാങ്ങിയിട്ടു ജോലി നൽകാതെ പറ്റിക്കുകയായിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ എസ് എച്ച് ഒ ഇൻസ്പെക്ടർ അനിൽ കുമാർ , എസ് ഐ വിഷ്ണു .സി.പി.ഒ മാരായ പ്രിൻസ്, സഞ്ജിത്ത് , രാജീവ്, സുമേഷ്, അരുൺ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Advertisements