കോട്ടയം: കുഴിമറ്റം കിഡ്സിറ്റി മോണ്ടിസോറി പ്രീസ്കൂളിൽ യോഗാ ദിനാചരണം നടത്തി. കുട്ടികളുടെ ശാരീരിക മാനസിക വളർച്ച ലക്ഷ്യമിട്ടാണ് യോഗ പരിശീലനം നൽകിയത്. അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് യോഗ ഡിസ്പ്ലേ നടത്തി. കുട്ടികൾക്ക് പുത്തൻ ഉണർവും ആവേശവുമായാണ് യോഗാ പരിശീലനം നൽകിയത്. പ്രിൻസിപ്പൾ നീതു സി അനിൽ, അധ്യാപകരായ സൂര്യ,ഗീതു,അനു,സ്നേഹ,സുമി,സുധ,അഞ്ചു എന്നിവർ നേതൃത്വം നൽകി.
Advertisements