കണ്ണൂര്‍: വിലക്ക് ലംഘിച്ച് കെ വി തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത നടപടി തെറ്റെന്ന് കെ മുരളീധരന് എംപി. ഗുരുതര അച്ചടക്ക ലംഘനം നടത്തിയ കെ വി തോമസിനെതിരെ നടപടിയുണ്ടാകുമെന്നും മുരളീധരന് വ്യക്തമാക്കി. സിപിഎം വേദിയിലെത്തി കെവി തോമസ് ഏകാധിപതിയായ പിണറായിക്ക് സ്തുതി പാടി .ഇത് ചെയ്യാന്‍ പാടില്ലായിരുന്നു.വിലക്ക് ലംഘിച്ചതിന് കോണ്‍ഗ്രസ് നടപടിയെടുക്കണം.
ഇല്ലെങ്കില്‍ സിപിഎം സെമിനാറില്‍ പങ്കെടുക്കരുതെന്ന പാര്‍ട്ടി തീരുമാനത്തെ അംഗീകരിച്ച ശശി തരൂരിനോട് ചെയ്യുന്ന നീതികേടാകും. കോണ്‍ഗ്രസില്‍ നിന്ന് ഇനിയൊന്നും കിട്ടാനില്ലെന്ന ധാരണയുടെ അടിസ്ഥാനത്തിലാവാം തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതെന്നും മുരളീധരന് അഭിപ്രായപ്പെട്ടു.