കെവി തോമസ് സിപിഎം വേദിയിലേക്ക്..? നിര്‍ണായക പ്രഖ്യാപനം ഇന്ന്; സെമിനാറില്‍ പങ്കെടുത്താല്‍ പടിക്ക് പുറത്തെന്ന് നേതൃത്വം

കണ്ണൂര്‍: നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമോയെന്ന് ഇന്നറിയാം. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുമോയെന്ന് ഇന്ന് വ്യക്തമാക്കുമെന്നാണ് കെ വി തോമസ് അറിയിച്ചിരിക്കുന്നത്. തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കെ വി തോമസ് രാവിലെ 11 ന് കൊച്ചിയിലെ വസതിയില്‍ മാധ്യമങ്ങളെ കാണും.

Advertisements

സിപിഎം ക്ഷണം സ്വീകരിച്ച് കെവി തോമസ് സെമിനാറില്‍ പങ്കെടുത്താല്‍, അത് കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്കുള്ള യാത്രയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹൈക്കമാന്‍ഡ് വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്ത് പോകേണ്ടി വരുമെന്ന് കെപിസിസി നേതൃത്വവും താക്കീത് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ദേശീയതലത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു കെ വി തോമസിന്റെ നിലപാട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2024ല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യം ഉണ്ടാകേണ്ടതുണ്ടെന്നാണ് കെവി തോമസ് പറയുന്നത്. അതിന് സിപിഎമ്മിന്റെ പിന്തുണ അനിവാര്യമാണെന്നും കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച സെമിനാറിലേക്കാണ് തന്നെ ക്ഷണിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നിലപാടില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുകയാണെങ്കില്‍ സെമിനാറില്‍ പങ്കെടുക്കാനാണ് സാധ്യത.

സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുന്ധിച്ച് കേന്ദ്ര- സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സെമിനാര്‍ ഏപ്രില്‍ 9ന് ശനിയാഴ്ചയാണ് നടക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എകെ സ്റ്റാലിനും സെമിനാറില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സെമിനാറിലേക്ക് നേരത്തെ ശശി തരൂരിനെയും ക്ഷണിച്ചിരുന്നെങ്കിലും കെപിസിസിയും ഹൈക്കമാന്‍ഡും വിലക്കിയതോടെ തരൂര്‍ പിന്‍മാറുകയായിരുന്നു.

Hot Topics

Related Articles