കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ‘കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം’ എന്ന വിഷയത്തില്‍ സെമിനാറില്‍ പങ്കെടുക്കാന്‍ കെ വി തോമസ് എത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും സിപിഎം നേതാക്കളും സെമിനാറില്‍ സംസാരിക്കും. പാര്‍ട്ടി വിലക്ക് ലംഘിച്ചാണ് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലാണ് സെമിനാര്‍.
കെ വി തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസ് നേതാവായി തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അദ്ദേഹത്തെ ക്ഷണിച്ചതും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലാണ്. നാളത്തെ കാര്യത്തില്‍ പ്രവചനത്തിന് ഇല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ചിലര്‍ കെ വി തോമസിന്റെ മൂക്ക് ചെത്തുമെന്ന് പേടിപ്പിച്ചു. അദ്ദേഹം പങ്കെടുക്കില്ലെന്ന് ചിലര്‍ പറഞ്ഞു. വരുമെന്ന് സിപിഎമ്മിന് ഉറപ്പായിരുന്നു. കെ വി തോമസിന് ഒരു ചുക്കും സംഭവിക്കില്ല എന്നും പിണറായി വിജയന്‍ പറഞ്ഞു. രാഷ്ട്രീയകേരളം ഉറ്റുനോക്കിയ സെമിനാറില്‍ കോണ്‍ഗ്രസ് ഭീഷണി തള്ളിക്കളഞ്ഞാണ് കെവി തോമസ് സ്റ്റാലിനും സിപിഎം നേതാക്കള്‍ക്കുമൊപ്പം വേദിയില്‍ എത്തിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ബിജെപി വിരുദ്ധ ചേരിക്കുള്ള ശ്രമത്തിനിടെ കേന്ദ്ര സര്‍ക്കാരിനെതിരായ സെമിനാറിലെ പങ്കാളിത്തത്തിന്റെ പേരില്‍ നടപടി എടുത്താല്‍ ദേശീയതലത്തില്‍ തന്നെ തിരിച്ചടിക്കുമോ എന്ന ആശങ്ക എഐസിസിക്കുണ്ട്. ഉത്തരവാദിത്വം പൂര്‍ണ്ണമായും കെപിസിസിക്ക് മേല്‍ വരുന്നതില്‍ സുധാകരന്‍ സമ്മര്‍ദ്ദത്തിലാണ്. എന്നാല്‍ എഐസിസി അംഗമായ തോമസിനെതിരെ ഹൈക്കമാന്‍ഡ് അനുമതിയോടെ മാത്രമേ നടപടി എടുക്കാനാകു എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. കണ്ണൂരിലുള്ള കെസി വേണുഗോപാലുമായി സുധാകരനും സതീശനും കൂടിയാലോചന തുടരും