കൊച്ചി: സംസ്ഥാന സർക്കാറിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധിയും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസിന്റെ ഭാര്യ ഷേർളി തോമസ് അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
Advertisements
വടുതല പൂവങ്കേരി വീട്ടിൽ പരേതനായ കേരള പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ബർണാർഡിന്റെയും ജഡ്രൂടിന്റെയും മകളാണ്. സംസ്കാരം നാളെ വൈകിട്ട് തോപ്പുംപടിയിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് പള്ളിയിൽ നടത്തും.