ക്വാഡ് ഉച്ചകോടി: ആതിഥേയത്വം വഹിക്കുക ബൈഡൻ; മോദിയടക്കം അമേരിക്കയിലെത്തും

വാഷിംഗ്ടൺ: 2024 ലെ ക്വാഡ് ഉച്ചകോടിക്ക് ഈ മാസം 21ന് ഡെലവെയറിലെ വിൽമിങ്ങ്ടണിൽ തിരിതെളിയും. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡ, ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്റണി ആൽബനീസ് എന്നിവരും പങ്കെടുക്കുമെന്ന് സ്ഥിരീകരണമായിട്ടുണ്ട്.

Advertisements

ആരോഗ്യ സുരക്ഷ, കാലാവസ്ഥ വ്യതിയാനം, സമുദ്ര സുരക്ഷ, ടെക്നോളജി തുടങ്ങിയ വിഷയങ്ങളാകും ഉച്ചകോടിയിൽ രാഷ്ട്ര തലവന്മാർ ചർച്ച ചെയ്യുക. ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ് അഥവാ ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്. അടുത്ത വര്‍ഷത്തെ ക്വാഡ് ഉച്ചകോടിയ്ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

Hot Topics

Related Articles