കുവൈത്ത് ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം

കുവൈത്ത് സിറ്റി: കുവൈത്തിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയില്‍ തീപിടിത്തം. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് തീപിടിത്തം ഉണ്ടായത്. ഷുവൈഖ് ഇൻഡസ്ട്രിയൽ ആൻഡ് സപ്പോർട്ട് സെന്‍ററുകളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു ഗാരേജിന്‍റെ ബേസ്മെന്‍റില്‍ ഉണ്ടായ തീപിടിത്തം വിജയകരമായി നിയന്ത്രണ വിധേയമാക്കുകയായിരുന്നു. അധികൃതര്‍ അതിവേഗം പ്രവർത്തിച്ചതിനാൽ കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Advertisements

Hot Topics

Related Articles