കോട്ടയം: ഡ്രൈഡേ ദിനത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച 22 ലിറ്റർ വിദേശമദ്യവും മദ്യം വിറ്റു കിട്ടിയ പണവുമായി ആർപ്പൂക്കര സ്വദേശി എക്‌സൈസിന്റെ പിടിയിലായി. ആർപ്പൂക്കര കുന്നതൃക്ക പനമ്പാലം കിഴക്കേപുളിമൂട്ടിൽ വീട്ടിൽ കുഞ്ഞുമോൻ ചാക്കോ (43)യെയാണ് എക്‌സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർ ബി. ആനന്ദ രാജിന്റെ നേതൃത്വത്തിൽ ഉള്ള സംഘം അറസ്റ്റ് ചെയ്തത്.
മദ്യവിൽപ്പനയ്ക്ക് നിരോധനമുള്ള ഡ്രൈഡേ ദിവസങ്ങളിൽ ഇദ്ദേഹം വ്യാപകമായി മദ്യവിൽപ്പന നടത്തുന്നതായി എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന്, ഇയാളെ ദിവസങ്ങളോളമായി എക്‌സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളിൽ നിന്ന് 22 ലിറ്റർ വിദേശ മദ്യവും, മദ്യം വിറ്റ വകയിൽ ലഭിച്ച 1800 രൂപയും പിടിച്ചെടുത്തു. പ്രതിയെ ഏറ്റുമാനൂർ എക്‌സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. പരിശോധനയ്ക്ക് ഗ്രേഡ് പ്രിവന്റീവ് ഓഫിസർ അജിത് കുമാർ കെ. എൻ, സിവിൽ എക്‌സൈസ് ഓഫിസർ ജോസഫ് കെ. ജി, ഡ്രൈവർ അനസ് എന്നിവർ പങ്കെടുത്തു.