കോട്ടയം : ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റിന്ത്യാ ദിനത്തിൽ കോട്ടയം നഗരത്തിലെ ഗാന്ധി പ്രതിമ വൃത്തിയാക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു.
ബിജെപി സംസ്ഥാന വക്താവ് അഡ്വക്കേറ്റ് എൻ കെ നാരായണൻ നമ്പൂതിരി ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി.
Advertisements
ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻലാൽ, ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ്, ജില്ലാ വൈസ് പ്രസിഡണ്ട് കെ പി ഭുവനേശ്, ജില്ലാ സെക്രട്ടറി അഖിൽ രവീന്ദ്രൻ,സോബിൻ ലാൽ, യുവമോർച്ച ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശ്ശേരി,മണ്ഡലം പ്രസിഡന്റ് അരുൺ മൂലെടം, കെ ശങ്കരൻ, സുമേഷ് സി കെ, പി എസ് ഉണ്ണി , സിന്ധു അജിത്, സുധ ഗോപി തുടങ്ങിയവർ നേതൃത്വം നൽകി.