തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ 23ന് അടച്ചിടും. ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഔട്ട്‌ലെറ്റുകളിലെ ഇന്ധനക്ഷാമം പരിഹരിക്കുക, പ്രീമിയം പെട്രോളും ലൂബ്രിക്കന്റുകളും അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക, ബാങ്ക് അവധിദിവസങ്ങളിലും ഇന്ധനലഭ്യത ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണിത്.
കോൺഫെഡറേഷൻ ഓഫ് കേരള പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. ഓഗസ്റ്റ് 13 മുതൽ പ്രതിദിനം 200ലോഡോളം കുറവ് ഇന്ധനമാണ് ലഭിക്കുന്നതെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ആരരോപിച്ചു. ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സും കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷനും സമരത്തിന്റെ ഭാഗമാകും.