ന്യൂഡല്‍ഹി: ഓണം മലയാളികളുടെ മുഴുവന്‍ ആഘോഷമാണ്. ജാതി, മത ഭേദമന്യേ മലയാളി ഓണം ആഘോഷിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോളജുകളില്‍ ഓണാഘോഷ പരിപാടിയായിരുന്നു. മതിമറന്ന് ഡാന്‍സ് ചെയ്യുകയും ഓണം ആഘോഷിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇതില്‍ ഹിജാബ് ധരിച്ചു ഓണാഘോഷ പരിപാടിയില്‍ നൃത്തം ചെയ്ത പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ഈ വീഡിയോ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ട്വീറ്ററില്‍ പങ്കുവെച്ചിരുന്നു. വീഡിയോ വൈറലായതോടെ ഡാന്‍സ് കളിച്ച പെണ്‍കുട്ടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗങ്ങള്‍ രംഗത്ത്.
വണ്ടൂര്‍ സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് രംഗത്തെത്തിയത്. ഡാന്‍സ് കളിച്ച വിദ്യാര്‍ത്ഥികള്‍ക്കൊപ്പം, അതിന് അനുവാദം നല്കിയ കോളജിനെതിരെയാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ പുരോഹിതനും വ്യക്തിനിയമ ബോര്‍ഡ് അംഗവുമായ ഡോക്ടര്‍ ഖല്‍ബെ സിബ് നൂറി ആരോപണം ഉന്നയിക്കുന്നത്. ഹിജാബിന്റെ ലക്ഷ്യത്തെ തുരങ്കം വയ്ക്കുന്ന പ്രവര്‍ത്തിയെന്നാണ് പലരും പറയുന്നത്. പെണ്‍കുട്ടികള്‍ ചെയ്തത് ഇസ്ലാമില്‍ അനുവദനീയമല്ലെന്ന് ഇദ്ദേഹം പറയുന്നു. ടൈംസ് നൗ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘600 ഓളം വിദ്യാര്‍ത്ഥികള്‍ സ്വന്തം ഇഷ്ടപ്രകാരം നൃത്തം ചവിട്ടുക. രാജ്യത്ത് സ്വന്തം ഇഷ്ടപ്രകാരം നൃത്തം കളിക്കാനും പാട്ടുപാടാനും എല്ലാം എല്ലാവര്ക്കും അവകാശമുണ്ട്. എന്നാല്‍, ഒരു വിദ്യാലയം വിദ്യാര്‍ത്ഥികളെ ഇതിനെ നിര്‍ബന്ധിക്കുക എന്നത് ഭരണഘടനാവിരുദ്ധവും നിയമ വിരുദ്ധവുമാണ്. ഇസ്ലാമിക ശരീഅത്ത് (നിയമം) സംബന്ധിച്ചിടത്തോളം ഹിജാബിന് വലിയ ബഹുമാനമാണുള്ളത്. ഞങ്ങള്‍ ശരീഅത്ത് പിന്തുടരുകയാണെങ്കില് ഹിജാബ് ധരിച്ച് ‘മറ്റുള്ള’ പുരുഷന്മാര്ക്ക് മുന്നില്‍ നൃത്തം ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു’, നൂറി പറയുന്നു.
തുടര്‍ന്ന് കേരളത്തിലെ ചില പുരോഹിതര്‍ കുട്ടികളെ ഭീഷണിപ്പെടുത്തി രംഗത്തെത്തിയിരുന്നു. അതിലൊന്ന് കുട്ടികള്‍ തന്നെ ഷെയര്‍ ചെയ്യുകയും ചെയ്തു. 1400 വര്‍ഷങ്ങള്‍ക്ക് മുമ്ബ് റസൂല്‍ പഠിപ്പിച്ച കാര്യം അത് കിയാമം നാള് വരെയും നിലനില്‍ക്കേണ്ടതാണെന്നും, കാലത്തിനൊത്ത് മാറേണ്ടതല്ലെന്നും പെണ്‍കുട്ടികള്‍ക്കെതിരെ ഒരു മതപണ്ഡിതന് ആരോപിച്ചു.
‘ഓണാഘോഷം പൊടിപൊടിക്കുകയാണ്. ഇപ്പോള്‍ ഓണം കൂടുതല്‍ ആഘോഷിക്കുന്നത് മുസ്ലിം പെണ്‍കുട്ടികളാണ്. സോഷ്യല്‍ മീഡിയയില്‍ രണ്ട് ദിവസം ആയ താത്തമാരുടെ തുള്ളല്‍ ഡാന്‍സാണ്. ഓണം ഇപ്പോള്‍ സാധാരണക്കാരുടെ ആഘോഷമായി മാറി. അതില്‍ തെറ്റൊന്നുമില്ല. ഓണം ആഘോഷിക്കുകയാണ്, സന്തോഷിക്കുകയാണ്. ഓക്കേ, നിങ്ങള്‍ സന്തോഷത്തോടെ അടിച്ചുപൊളിക്കൂ. ഞങ്ങള്‍ ഒക്കെ അങ്ങനെ ചെയ്തിട്ടുണ്ട്. പക്ഷേ ഒരു കാര്യം നിങ്ങള്‍ ആലോചിക്കണം. നിങ്ങള്‍ മുസ്ലീങ്ങള്‍ ആണെങ്കില്‍ നിങ്ങള്‍ ആരെയാണ് ഫോളോ ചെയ്യുന്നത്. ആരെയാണ് നിങ്ങള്‍ റോള്‍ മോഡല്‍ ആക്കുന്നത്. നിങ്ങളുടെ പോക്ക് എങ്ങോട്ടേക്കാണ്. എന്തെങ്കിലും അതിനെക്കുറിച്ച് പറയുമ്ബോള്‍ ഹറാമും ഹലാലും നോക്കുമ്ബോള്‍ നമ്മളൊക്കെ പഴഞ്ചനായി പോവും.1400 വര്‍ഷങ്ങള്‍ക്ക് മുമ്ബ് റസൂല്‍ പഠിപ്പിച്ച കാര്യം അത് കിയാമം നാള് വരെയും നിലനില്ക്കേണ്ടതാണ്. കാലത്തിനൊത്ത് മാറേണ്ടതല്ല. ഇപ്പോള്‍ കാലം മാറി. ഇത് 2022 ഫുള്ള് ആഘോഷിക്കട്ടെ. പക്ഷേ നിങ്ങള്‍ ഔറത്ത് ഒക്കെ കാണിച്ചു തള്ളുമ്ബോള്‍ കുറച്ചൊക്കെ ഇസ്ലാമിക ചരിത്രം പഠിക്കണം. കാവ്യമാധവനും മഞ്ജുവാര്യര്‍ക്കും പിറകെ പോകരുത്’, ഇങ്ങനെ എപോകുന്നു മതപണ്ഡിതന്റെ പ്രസംഗം.