സ്ത്രീകള്‍ ഇരകളാകുമ്പോള്‍ മാധ്യമങ്ങള്‍ക്ക് ഇരട്ടത്താപ്പെന്ന് മെന്‍ടു മൂവ്‌മെന്റ്; വിജയ്ബാബുവിനെതിരെ പറയുന്നവര്‍ സോളാര്‍കേസ് മറക്കുന്നുവെന്ന് മിഥുന്‍ വിജയകുമാര്‍

ഇരകളാകുന്ന സ്ത്രീകളുടെ പേര് പുറത്തുപറയുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് ഇരട്ടത്താപ്പെന്ന് മെന്‍ടു മൂവ്‌മെന്റ് പ്രവര്‍ത്തകന്‍ മിഥുന്‍ വിജയകുമാര്‍. ഫഏസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് മിഥുന്റഎ പരാമര്‍ശം. തനിക്കെതിരെ മീടു ആരോപണം ഉന്നയിച്ച നടിയുടെ പേര് വെളിപ്പെടുത്തയ വിജയ്ബാബുവിനെ ക്രൂശിക്കുന്ന വേളയില്‍ സോളാര്‍ കേസ് ഇരയുടെ പേര് മാധ്യമങ്ങള്‍ പരസ്യമായി ഉപയോഗിക്കുകയാണെന്ന് മിഥുന്‍ കുറ്റപ്പെടുത്തുന്നു.

Advertisements

ബലാത്സംഗ പരാതിയില്‍ സ്ത്രീയുടെ പേര് പരാമര്‍ശിക്കരുത് എന്ന് 228 എ പ്രകാരം വാദിക്കുന്നവര്‍ സോളാര്‍ കേസിലോ, സമസ്തയുടെ പരാമര്‍ശത്തിലോ വാ തുറക്കുന്നില്ലെന്നും മിഥുന്‍ പരിഹസിക്കുന്നു. വിജയ്ബാബുവിനെതിരായ നടിയുടെ പരാതിയെ തുടര്‍ന്ന് പുരുഷന്‍മാര്‍ക്കും അവകാശങ്ങളുണ്ടെന്ന് വാദിക്കുന്ന മെന്‍ടു സംഘടനയുടെ പ്രവര്‍ത്തകനാണ് മിഥുന്‍. നേരത്തെ ഇദ്ദേഹം കേന്ദ്ര സര്‍ക്കാരിന്റെ മൈഗവ് പ്രൊജക്ടിന്റെ ഭാഗമായിരുന്നു. കൊവിഡിന്റെ നിശബ്ദ താഴ്വാരങ്ങള്‍ എന്ന പുസ്തകം എഴുതിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം..

നിയമത്തിനും ഉണ്ടോ പ്രിയപ്പെട്ടവരും വെറുക്കപ്പെട്ടവരും? ഇവിടെ ഒരു സ്ത്രീക്ക് വേണ്ടി ഘോരഘോരം പ്രസംഗിക്കുന്നവര്‍ മറ്റൊരു സ്ത്രീയെ അപമാനിക്കാന്‍ ഒരു തരി പിന്നോട്ട് നില്‍ക്കാത്ത കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഒരു ഭാഗത്ത് 228 എ ലംഘനം അഥവാ ഇരയുടെ പേര് വെളിപ്പടുത്തിയതിന്റെ പേരില്‍ ഒരാളെ രാക്ഷസനെന്നും കഴുകനെന്നും ചിത്രീകരിക്കുമ്പോള്‍ മറു ഭാഗത്ത് അതേ മാധ്യമങ്ങള്‍ മറ്റൊരു ഇരയുടെ പേരും നാളും ചിത്രവും പരസ്യപ്പെടുത്തുന്നു.

വിജയ് ബാബു വിഷയത്തില്‍ ഇര എന്ന് അവകാശപ്പെടുന്ന നടിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നവര്‍ സോളാര്‍ കേസിലെ പ്രതി ആയ സ്ത്രീയുടെ ബലാത്സംഗ ആരോപണം വന്നപ്പോള്‍ 228 എ എന്ന നിയമം പൂര്‍ണമായും മറന്നു! സ്ത്രീകള്‍ക്ക് നിയമം അനുവദിക്കുന്ന പ്രിവിലേജിനെ കുറിച്ച് വാചാലരാവുന്നവരോട് ഒരു ചോദ്യം. ഈ പറയുന്ന പ്രിവിലേജിന്റെ പരിധിയില്‍ എല്ലാ സ്ത്രീകളും പെടില്ലെ? അതോ ഇവിടത്തെ ഫെമിനിസ്റ്റുകളും നവോത്ഥാനത്തിന്റെ അഭിനവ വക്താക്കളും തീരുമാനിക്കുന്ന സ്ത്രീകള്‍ മാത്രമാണോ ഈ നിയമത്തിന്റെ സംരക്ഷണത്തില്‍ ഉള്‍പ്പെടുന്നത്?

കഴിഞ്ഞ ദിവസം ഒരു പത്താംക്ലാസുകാരിയെ പരസ്യമായി അപമാനിച്ചപ്പോള്‍ ഇവിടത്തെ നവോത്ഥാന പോരാളികള്‍ വാ തുറക്കുന്നത് കണ്ടില്ലല്ലോ. വിജയ് ബാബു പേര് വെളിപ്പെടുത്തിയെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടട്ടെ എന്നാല്‍ അതേ നിയമം ലംഘിക്കുന്ന ഈ മാധ്യമങ്ങളോ?

Hot Topics

Related Articles