‘പപ്പ മമ്മിയെ കൊന്നു’; നാലു വയസുകാരി വരച്ച ചിത്രത്തിൽ ദുരൂഹത; യുവതിയുടെ മരണത്തിൽ വിശദമായ അന്വേഷണം

ജാൻസി: ഉത്തർപ്രദേശിൽ 27 കാരിയായ യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. നാല് വയസുകാരിയായ മകൾ നോട്ട് ബുക്കിൽ വരച്ച ചിത്രത്തിൽ ദുരൂഹത ആരോപിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. യുവതിയെ ഭർത്താവ് കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തി തീർത്തതാകാമെന്ന സംശയത്തിലാണ് പൊലീസ്. കഴിഞ്ഞ തിങ്കളാഴ്ച യുപിയിലെ ജാൻസിയിൽ പഞ്ചവടി ശിവ് പരിവാർ കോളനിയിൽ സൊണാലി ബുധോലിയ എന്ന 27 കാരിയുടെ മരണത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

Advertisements

തിങ്കളാഴ്ച വൈകിട്ടോടെയാണ് സൊണാലിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് ആദ്യം പൊലീസ് കരുതിയത്. എന്നാൽ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇവരുടെ നാല് വയസുകാരിയായ മകൾ ദർശിത വരച്ച ചിത്രം കണ്ടതോടെയാണ് പൊലീസിന് യുവതിയുടെ മരണത്തിൽ ദുരൂഹത തോന്നിയത്. ഒരു സ്ത്രീയെയും അവരെ ഉപദ്രവിക്കുന്ന ഒരാളെയുമാണ് കുട്ടി നോട്ട്ബുക്കിൽ വരച്ചത്. പപ്പ മമ്മിയെ കൊലപ്പെടുത്തിയെന്നും കൊല്ലുമെന്ന് പറഞ്ഞതായും കുട്ടി പൊലീസിന് മൊഴിയും നൽകിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്നയാളാണ് സൊണാലിയുടെ ഭർത്താവ് സന്ദീപ് ബുധോലിയ.  2019 ൽ ആണ് ഇരുവരും വിവാഹിതരാകുന്നത്. എന്നാൽ വിവാഹത്തിന് ശേഷം ഭർത്താവ് മകളെ പലരീതിയിൽ ഉപദ്രവിച്ചിരുന്നതായി സൊണാലിയുടെ പിതാവും പൊലീസിന് മൊഴി നൽകി. ഭർത്താവ് ഉപദ്രവിക്കാറുണ്ടെന്ന് മകൾ തന്നോട് പറഞ്ഞിരുന്നുവെന്നും പിതാവ് പറഞ്ഞു. 20 ലക്ഷം രൂപ സ്ത്രീധമായി നൽകിയിരുന്നു. എന്നാൽ കല്യാണം കഴിഞ്ഞിട്ടും അവർ പല ആവശ്യങ്ങളുമുന്നയിച്ച് ബുദ്ധിമുട്ടിച്ചു. 

ഒരു കാർ വാങ്ങാൻ പണം വേണമെന്ന് പറഞ്ഞ് മകളെ നിരന്തരം സമ്മർദ്ദത്തിലാക്കി. എന്നാൽ അത്രയും പണം കൈവശമില്ലെന്ന് താൻ പറഞ്ഞു. എന്നാൽ ഇതിന് പിന്നാലെ അയാൾ മകളെ ഉപദ്രവിച്ചു. പൊലീസിൽ പരാതി നൽകിയതോടെയാണ് ആ പ്രശ്നം പരിഹരിച്ചത്. പെൺകുഞ്ഞ് പിറന്നതിലും സന്ദീപ് മകളെ ഉപദ്രവിച്ചിരുന്നുവെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. സന്ദീപിന് ഒരു ആൺകുട്ടിയെ വേണമായിരുന്നു. ആ പേരു പറഞ്ഞ് നിരന്തരം മകളെ അയാൾ ഉപദ്രവിച്ചു. 

പ്രസവത്തിന് ശേഷം ഭർത്താവും വീട്ടുകാരും മകളെ ആശുപത്രിയിൽ ഉപേക്ഷിച്ച് പോയെന്നും പിതാവ് പറയുന്നു. തിങ്കളാഴ്ച  മകളുടെ ആരോഗ്യം മോശമാണെന്ന് പറഞ്ഞാണ് ആദ്യം ഫോൺ കോൾ വന്നത്. കുറച്ച് സമയത്തിന് ശേഷം അവൾ തൂങ്ങിമരിച്ചുവെന്ന് പറഞ്ഞ് എനിക്ക് മറ്റൊരു കോൾ ലഭിച്ചു.  അവിടെ എത്തിയപ്പോൾ മകളെ മരിച്ച നിലയിലാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

യുവതിയുടെ പിതാവിന്‍റെയും കുട്ടിയുടേയും മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൊണാലിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. റിപ്പോട്ട് വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കോട്വാലി സിറ്റി പൊലീസ് അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.