ലഹരിക്കെതിരെ വിദ്യാർത്ഥികൾ നിതാന്ത ജാഗ്രത പുലർത്തണം ജന്മദിന സന്ദേശം നൽകി പി.ജെ. ജോസഫ്

കോട്ടയം: ലഹരി ഉപയോഗവും വിപണനവും വിദ്യാർത്ഥികൾക്കിടയിൽ ഗണ്യമായ തോതിൽ വർധിച്ചിരിക്കുന്നു എന്നത് തികച്ചും ആശങ്കാവഹമായ വസ്തുത ആണെന്നും ഇതിനെതിരെ വിദ്യാർഥികൾ കർമ്മനിരതരായി നിദാന്ത ജാഗ്രത പുലർത്തുകയാണ് വേണ്ടതെന്നും പി.ജെ. ജോസഫ് അഭിപ്രായപ്പെട്ടു. കോട്ടയം നവജീവൻ ചാരിറ്റബിൾ ട്രസ്റ്റിൽ വെച്ച് നടന്ന കെ.എസ്.സി യുടെ 59-ാമത് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേ ഹം, വിദ്യാർത്ഥികൾക്കുള്ള ജന്മദിന സന്ദേശമായാണ് ലഹരിക്കെതിരെ പട പൊരുതു വാൻ പി. ജെ. ജോസഫ് ആഹ്വാനം ചെയ്തത്.

Advertisements

ലഹരിയുടെ ഉപയോഗത്തിലോ വിപ ണനത്തിലോ ഉൾപ്പെടുന്ന വ്യക്തികൾക്ക് കെ.എസ്.സി യിലോ, കേരളാ യൂത്ത് ഫ്രണ്ടിലോ യാതൊരു സ്ഥാനവും ഉണ്ടാകില്ല എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കേരളത്തിലെ ദൃശ്യ-പത്ര മാധ്യമങ്ങൾ ഈ രംഗത്ത് പുലർത്തിപോരുന്ന ജാഗ്രതയെ അദ്ദേഹം അഭിനന്ദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ.എസ്.സിയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ. ക്ഷത വഹിച്ച യോഗത്തിൽ കേരളാ കോൺഗ്രസ്സ് പാർട്ടിയുടെ സംസ്ഥാന വർക്കിംഗ് ചെയർമാനായ പി.സി. തോമസ്, സെക്രട്ടറി ജനറൽ ജോയി എബ്രഹാം, ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ്ജ്, വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി എന്നിവർ കൂടാതെ നവജീവൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി.യു തോമസ്, പാർട്ടിയുടെ സീനിയർ ജനറൽ സെക്രട്ടറി പ്രൊഫ. ഗ്രേസമ്മ മാത്യു, കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ, ഹൈപവർ കമ്മറ്റി അംഗങ്ങളായ അബു ജോൺ ജോസഫ്, അഡ്വ. ജെയ് സൺ ജോസഫ്, ബിനു ചങ്ങളും, വി.ജെ.ലാലി, പ്രിൻസ് ലൂക്കോസ് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം റോസമ്മ സോണി, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല, അഡ്വ. സോണി വർഗ്ഗീസ്, ജേക്കബ് കുര്യാക്കോസ്, കെ.എസ്. സി നേതാക്കൻമാരായ അഭിലാഷ് കരകുളം, ശ്രീകൃഷ്ണൻ ഇടത്തറയിൽ ബിനോയ് കൊട്ടാരക്കര, പ്രഭുൽ ഫ്രാൻസിസ്, ഗിസൺ പത്തനാപുരം, ടോം ആന്റണി, അരുൺ കരകുളം, അഭിഷേക് ചിങ്ങവനം എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.