കോട്ടയം : സംസ്ഥാന പൊലീസിന്റെ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷനും ചങ്ങനാശ്ശേരി ജനമൈത്രി പോലീസും സംയുക്തമായി ചങ്ങനാശ്ശേരി ഗവൺമെൻറ് ഹൈസ്കൂളിൽ കുട്ടികൾക്കായി ലഹരി വിരുദ്ധ ക്യാമ്പ്യൻ സംഘടിപ്പിച്ചു. ഈ യോഗത്തിൽ ഈ ഷാജി സാർ സ്വാഗതവും, ഗവൺമെൻറ് സ്കൂൾ പ്രധാന അധ്യാപകൻ സി ടി സത്യൻ ചെറുതയിൽ അധ്യക്ഷത വഹിച്ചു. ജനമൈത്രി പോലീസ് എസ് ഐ മുഹമ്മദ് ഷെഫീഖ് ഉദ്ഘാടനം നടത്തി.
ചങ്ങനാശ്ശേരി ഫുഡ് സേഫ്റ്റി ഓഫീസർ ഡോക്ടർ ജെ ബി ദിവ്യ കുട്ടികൾക്ക് സന്ദേശം നൽകി. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി മുഖ്യപ്രഭാഷണവും, ജനമൈത്രി സി പി ഒ മിനിമോൾ ജോസഫ്, കെ എച്ച് ആർ എ ജില്ലാ വർക്കിംഗ് പ്രസിഡണ്ട് വേണുഗോപാലൻ നായർ, യൂണിറ്റ് പ്രസിഡണ്ട് പി എസ് ശശിധരൻ, യൂണിറ്റ് സെക്രട്ടറി എ കെ ബഷീർ, യൂണിറ്റ് ഭാരവാഹികളായ വർഗീസ് ചെറിയാൻ, എന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ചു. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ സംഘടിപ്പിച്ച പഠനോപകരണ വിതരണവും നടത്തി. ഈ യോഗത്തിന് ടി എ മാർട്ടിൻ സാർ പ്രതിജ്ഞത അർപ്പിച്ചു.