മദ്യ ലഹരിയിൽ ഹോട്ടലിൽ കയറി ആക്രമണം : കാഞ്ഞിരപ്പള്ളിയിൽ ഹോട്ടൽ ഉടമയ്ക്കും ആക്രമണം തടയാൻ എത്തിയ ഓട്ടോഡ്രൈവർക്കും പരിക്ക് : പ്രതിഷേധവുമായി ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ

കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ മദ്യലഹരിയിൽ യുവാവ് ഹോട്ടൽ ഉടമയെയും ആക്രമണം തടയാൻ എത്തിയ ഓട്ടോഡ്രൈവറെയും ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ഹോട്ടൽ ഉടമയെയും ഓട്ടോ ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റ് സെക്രട്ടറിയും വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി കുന്നും ഭാഗം ഭാരവാഹിയുമായ സജു ആൻറണിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രാത്രി എട്ട് മണിയോടെ കാഞ്ഞിരപ്പള്ളിയിലെ ഇദ്ദേഹത്തിൻറെ ഹോട്ടലിൽ ആയിരുന്നു ആക്രമണ സംഭവങ്ങൾ. മദ്യലഹരിയിൽ ഹോട്ടലിൽ എത്തിയ അക്രമി , ഭക്ഷണം ആവശ്യപ്പെടുകയും പ്രകോപനം ഒന്നുമില്ലാതെ ജീവനക്കാരെയും കടയിൽ ഉണ്ടായിരുന്ന വരെയും ഉപഭോക്താക്കളെയും അടക്കം അസഭ്യം പറയുകയായിരുന്നു. ഇതോടെ ഹോട്ടൽ ഉടമ വിഷയത്തിൽ ഇടപെട്ടു. അസഭ്യം വിളിക്കുന്നതിനെതിരെ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. ഇതോടെ ആക്രമി ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ആക്രമണം തടയാൻ എത്തിയ ഓട്ടോഡ്രൈവർക്കും പരിക്കേറ്റു. പരിക്കേറ്റ സജു ആൻറണി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആശുപത്രിയിൽ ചികിത്സ തേടി. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ ഷാഹുൽഹമീദ് ആപ്പിൾ ബി, മുഹമ്മദ് ഷരീഫ് എന്നിവർ ഹോസ്പിറ്റൽ എത്തി. ഹോട്ടൽ ഉടമയ്ക്ക് നേരെയുള്ള ആക്രമണത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ. പ്രതീഷ് , സെക്രട്ടറി കെ.കെ ഫിലിപ്പ്കുട്ടി എന്നിവർ പ്രതിഷേധിച്ചു.

Advertisements

Hot Topics

Related Articles