ചങ്ങനാശേരി:
ഇന്ത്യൻ യൂത്ത് കോൺഗ്രസ് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ “ജീവിതത്തിൽ നിന്ന് ലഹരിയെ ഔട്ട് ചെയ്യുക” എന്ന സന്ദേശം പ്രചരിപ്പിച്ച് രണ്ട് ദിവസത്തെ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് യുവാക്കളുടെയും കായികപ്രേമികളുടെയും അതീവ സാന്നിധ്യത്തിലൂടെ വലിയ വിജയമായി. ഓരോ മത്സരവും ലഹരിക്കെതിരെ പ്രതിജ്ഞയോടെ ആരംഭിച്ചത് ശ്രദ്ധേയമായി.
ഫൈനലിൽ വിജയിച്ച ടൈറ്റൻ എഫ്‌സി കോട്ടയത്തിന് രാജീവ് ഗാന്ധി എവർ റോളിംഗ് ട്രോഫിയോടൊപ്പം 15,000 രൂപയുടെ ക്യാഷ് പ്രൈസ് ലഭിച്ചു. രണ്ടാം സ്ഥാനക്കാരായ MSC ചങ്ങനാശ്ശേരിക്ക് 10,000 രൂപയും ട്രോഫിയുമായിരുന്നു സമ്മാനം. 200-ലധികം പ്രേക്ഷകർ സാക്ഷിയായ മത്സരങ്ങൾ യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് കാൽപന്തുകളിയുടെ ഉത്സവമായി മാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിപാടിയുടെ ചീഫ് കോഓർഡിനേറ്ററായിരുന്നത് ശ്രീ. എമിൽ ജോസഫ്. മീഡിയ പബ്ലിസിറ്റി ഹെഡ് ആയി പ്രവർത്തിച്ചത് ജെറിൻ മാത്യു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അശ്വിൻ ജിയോ ഏബ്രഹാം, ടോണി കുട്ടംപേരൂർ, ആൻ്റോ ആന്റണി, ബിബിൻ ജോസഫ്, എബിൻ ആൻ്റണി, സായ് സുരേഷ്, അനൂപ് സോമകുമാർ, ഡെന്നിസ് ജോസഫ് എന്നിവർ പരിപാടിയെ വിജയകരമാക്കി.
വളരെ ശ്രദ്ധേയമായ മറ്റൊരു ഘടകമായിരുന്നു 10 വയസ്സുള്ള മാസ്റ്റർ മുബാറകിന്റെ പങ്കാളിത്തം. തൻ്റെ സുഹൃത്തുക്കളെ കൂട്ടി വോളണ്ടിയർമാരായി സജീവ പ്രവർത്തനം കാഴ്ച വച്ചു. സ്‌നേഹത്തിന്റെ അടയാളമായി ഒരു ഫുട്‌ബോൾ സമ്മാനമായി കുട്ടികൾക്ക് നൽകപ്പെട്ടു. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യവും, പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഡിജിറ്റൽ സന്ദേശവും ടൂർണമെന്റിന്റെ ഗൗരവം വർധിപ്പിച്ചു.