കുമരകം : കുമരകം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മേഖല ജോസഫ് പദ്ധതി വിശദീകരണം നടത്തി. പെൺകുട്ടികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുക, ആയോധനകലയിൽ പ്രാവീണ്യം നേടാൻ പ്രാപ്തരാക്കുക, സ്വയം പ്രതിരോധശേഷി വർദ്ധിപ്പിക്കുക, അതുവഴി ആത്മവിശ്വാസവും ആത്മാഭിമാനവും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുക, പൊതുസമൂഹത്തിൽ സുരക്ഷിതമായി ഇടപെടാനും ജീവിക്കാനും ഉള്ള അവസരം സാധ്യമാക്കുക പ്രതികൂല സാഹചര്യങ്ങളെ സധൈര്യം നേരിടാനുള്ള കരുത്ത് ആർജിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ബ്ലോക്കിലെ തിരഞ്ഞെടുത്ത 13 സ്കൂളുകളിലായി അഞ്ച് ലക്ഷം രൂപ ചിലവഴിയ്ക്കുന്ന പദ്ധതി
ബ്ലോക്ക് പഞ്ചായത്ത് അംഗം കുമാരി മേഘല ജോസഫിന്റെ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിർദ്ദേശപ്രകാരമാണ് നടപ്പാക്കുന്നത്. പെൺ കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി രണ്ടാം വർഷമാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ വി എൻ ജയകുമാർ, പി ടി എ പ്രസിഡന്റ് വി എസ് സുഗേഷ്, പ്രൊജക്റ്റ് കോർഡിനേറ്റർ രാജു , ഹെഡ്മിസ്ട്രസ് സുനിത, കോച്ച് ക്യാദറിൻ, വിദ്യ എന്നിവർ സംസാരിച്ചു.