കോട്ടയം: ളാക്കാട്ടൂർ എം.ജി.എം സ്കൂളിന്റെ ബസ് വയറിംങിനു തീ പിടിച്ച് പിന്നിലേയ്ക്കു ഉരുണ്ടു നീങ്ങി. പിന്നിലേയ്ക്കു ഉരുണ്ടു നീങ്ങിയ ബസ് സമീപത്തെ മതിലിൽ തട്ടി നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. സ്കൂളിനു മുന്നിൽ നിർത്തിയിട്ടിരുന്ന ബസ് തീ പിടിച്ച് തനിയെ സ്റ്റാർട്ടായി മുന്നിലേയ്ക്ക് ഉരുണ്ട് നീങ്ങുകയായിരുന്നു. മുന്നിലേയ്ക്ക് ഉരുണ്ടു നീങ്ങിയ ബസ് സമീപത്തെ മരത്തിൽ തട്ടി നിൽക്കുകയായിരുന്നു.
ഈ സമയത്താണ് ളാക്കാട്ടൂർ ക്ഷേത്രത്തിലെ തിരുമമേനി പുറത്തേയ്ക്ക് എത്തിയത്. ബസ് പിന്നിലേയ്ക്ക് ഉരുണ്ട് നീങ്ങുന്നത് കണ്ട തിരുമേനി അതിവേഗം വിവരം നാട്ടുകാരെ അറിയിച്ചു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പാമ്പാടിയിൽ നിന്നുള്ള രണ്ടു യൂണിറ്റ് അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി. അപകടം ഒഴിവായതിന്റെ ആശ്വാസത്തിലാണ് അധികൃതർ.