ളാക്കാട്ടൂരിൽ 30 കാരിയെ വീട്ടിൽ നിന്നും കാണാതായി: കാണാതായത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ

കോട്ടയം : ളാക്കാട്ടൂരിൽ മുപ്പത്കാരിയെ വീട്ടിൽ നിന്നും കാണാതായി. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെയാണ് വീട്ടിൽ നിന്നും കാണാതായത്. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് യുവതിയെ വീട്ടിൽ നിന്നും കാണാതായത്. കൂരോപ്പട പഞ്ചായത്തിൽ ളാക്കാട്ടൂർ ഭാഗത്ത് തിണ്ടിയത്തിൽ വീട്ടിൽ ടിങ്കു സൂസൻ വർഗീസിനെയാണ് ചൊവ്വാഴ്ച വൈകിട്ട് വീട്ടിൽ നിന്നും കാണാതായത്. വീടിന് സമീപത്തെ ഓട്ടോറിക്ഷയിൽ ഇവർ കയറി പോയതായി നാട്ടുകാർ കണ്ടിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയിൽ പാമ്പാടി പൊലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles