മല്ലപ്പള്ളി : മണിമലയാറ്റിൽ ഉണ്ടായഅപ്രതീക്ഷിത പ്രളയത്തെ തുടർന്ന് കടൂർക്കട വ് മുണ്ടനോലിക്കടവ് പാലത്തിന് മുകളിൽ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാൻ നടപടിയില്ല.കഴിഞ്ഞ 16 ന് ഉണ്ടായ പ്രളയത്തിലാണ് പാലത്തിന് മുകളിൽ കൈവരികൾക്ക് ഉള്ളിലായി ചപ്പുചവറുകളും മറ്റും അടഞ്ഞ് കിടക്കുന്നത്. ഇത് വാഹന യാത്രക്കാർക്ക് ദുരിതമായിരിക്കുകയാണ്.
Advertisements
പാലത്തിന്റെ ഇരുവശത്തും മാലിന്യങ്ങളാണ്. ദൂരെ നിന്നും വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത വിധമായതിനാൽ അപകടങ്ങൾ ഉണ്ടാകാനും സാധ്യത ഏറെയാണ്. പാലത്തിലെ മാലിന്യം നീക്കം ചെയ്യാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം