അപകടത്തില്‍പ്പെട്ടവര്‍ക്ക് മതിയായ ചികിത്സ പോലും ലഭിക്കുന്നില്ല; നരകിച്ച് മരിച്ച് ലക്ഷദ്വീപിലെ യുവാക്കള്‍; തങ്ങളുടെ നാടിന്റെ ദുരിതം പങ്കു വച്ച് ഐഷ സുല്‍ത്താന

കൊച്ചി: ലക്ഷദ്വീപിലെ ദുരിതജീവിതത്തെകുറിച്ച് പങ്കുവെച്ച് അയിഷ സുല്‍ത്താന. ബൈക്ക് അപകടത്തില്‍പെട്ട രണ്ട് ചെറുപ്പക്കാര്‍ക്കാര്‍ക്ക് ആശുപത്രിയുടെ അഭാവം മൂലം കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരിക്കുകയും തുടര്‍ന്ന് ഒരാള്‍ മരണപ്പെടുകയും ചെയ്ത സംഭവമാണ് അയിഷ പങ്കുവെക്കുന്നത്.

Advertisements

നിങ്ങള്‍ക്കിന്നൊരു കഥ പറഞ്ഞ് തരാം എന്ന വാചകത്തോടെയാണ് അയിഷയുടെ കുറിപ്പ് ആരംഭിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ആ പത്ത് ദ്വീപിലുമായി ഹോസ്പിറ്റല്‍ ഉള്ളത് പേരിന് മാത്രം, ഡോക്ടര്‍മാറില്ല, നഴ്‌സുമ്മാരില്ല, മരുന്നുകളില്ല, ഗുളികള്‍ ഇല്ലാ, ഇന്‍ജക്ക്ഷന്‍ ഇല്ലാ, എക്ക്യുപെന്‍സ് പോലുമില്ല, ആ നാട്ടിലെ ഒരാള്‍ മരിച്ചാല്‍ പോലുമുള്ള അവസ്ഥ ഇതാണെങ്കില്‍, ശത്രു രാജ്യം പോലും യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ബോഡി വിട്ട് കൊടുക്കുമ്‌ബോള്‍ തങ്ങളുടെ സഹോദരന്റെ മയ്യത്ത് കബറടക്കാന്‍ കിട്ടുന്നത് മരിച്ച് അഞ്ച് ദിവസമാകുമ്‌ബോളാണ് അയിഷ കുറിക്കുന്നു. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അയിഷയുടെ പ്രതികരണം.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

നിങ്ങള്‍ക്കിന്നൊരു കഥ പറഞ്ഞ് തരാം…

ഞങളുടെയൊക്കെ ജീവിതമാണ് നിങ്ങള്‍ക്ക് മുന്നിലേക്ക് ഞാന്‍ കഥയായി അവതരിപ്പിക്കുന്നത് . കാരണം ഇത് ഞങളുടെ ജീവതമാണെന്ന് പറയുമ്‌ബോള്‍ ചിലരിതിനെ പിച്ചി ചീന്തി വെണ്ണീര്‍ ആക്കുന്ന തരത്തില്‍ കമന്റുകള്‍ ഇടും, അതൊക്കെ വായിച്ചു തളര്‍ന്ന് പോകുന്നൊരു സമൂഹമുണ്ടെന്നും അവരില്‍ ജീവനുണ്ടെന്നും അവരും നിങളുടെയൊക്കെ സഹോദരി സഹോദരന്‍മാരാണെന്നും ഇവിടെയുള്ള ചിലര്‍ മറന്നുപോകുന്നു.ഇനി ആ കഥയിലേക്ക് കടക്കാം :ഈ കഥ ആരംഭിക്കുന്നത് ഈ കഴിഞ ദിവസം ജൂണ്‍ എട്ടാം തിയതി രാത്രി ഏതാണ്ട് 10.30 ആയിക്കാണും, അന്ന് ചെത്ത്‌ലാത്ത് ദ്വീപിലൊരു ബൈക്ക് ആക്സിഡന്റ് നടന്നു അതില്‍ യാത്ര ചെയ്തിരുന്ന രണ്ട് ചെറുപ്പക്കാര്‍ക്കും വലിയ തോതില്‍ തന്നെ പരിക്ക് പറ്റുകയും ചെയ്തു, നാട്ടുകാര്‍ എല്ലാരും കൂടി ചേര്‍ന്ന് ആ രണ്ട് സഹോദരനെ പെട്ടെന്ന് തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചു, പരിക്ക് കണ്ട ഡോക്ടര്‍ അപ്പോ തന്നെ കൊച്ചിയിലേക്ക് ഇവാകുവേഷന്‍ വേണമെന്ന് ആവശ്യപ്പെട്ടു, കാരണം ആ നാട്ടിലെ ഹോസ്പിറ്റലില്‍ വേദന കുറയിക്കാനുള്ള ഒരു മരുന്നോ, ഇന്‍ജക്ക്ക്ഷന്‍ പോലുമില്ല എന്നതാണ് സത്യം, രാത്രി ഇവാകുവേഷന്‍ നടത്താനുള്ള സംവിധാനവും ആ നാട്ടില്‍ ഇല്ലാത്തത് കാരണം ആ രണ്ട് ചെറുപ്പകാരും വേദന സഹിച്ചു പിടിച്ച് പിടയുന്ന രംഗങ്ങള്‍ എന്റെ നാട്ടുകാര്‍ നിറ കണ്ണോടെ നോക്കി നില്ക്കുന്ന നിസ്സഹായാവസ്ഥയാണ് ഉണ്ടായത്. പിറ്റേന്ന് അതായത് ഒമ്ബതാം തിയതി രാവിലെ ഒമ്ബത് മണിയോടെ ആ നാട്ടിലേക്ക് ഹെലികോപ്റ്റര്‍ എത്തി ഇവരെ രണ്ടാളെയും കൊച്ചിലേക്ക് എത്തിക്കാന്‍, അവരെയും കൊണ്ട് നേരെ പറന്നത് കവരത്തി ദ്വീപിലേക്കാണ് കാരണം ഹെലികോപ്റ്ററിലേക്ക് ഫ്യൂവല്‍ അടിക്കാന്‍ വേണ്ടി, കവരത്തി ദ്വീപില്‍ എത്തിയപ്പോഴേക്കും രണ്ട് പേരില്‍ ഒരാള്‍ മരണപെട്ടു, ആ മയ്യത്ത് കവരത്തി ദ്വീപില്‍ ഇറക്കിട്ട് മറ്റേ സഹോദരനെയും കൊണ്ട് ഹെലികോപ്റ്റര്‍ നേരെ കൊച്ചിയില്‍ എത്തി അപ്പോഴേക്കും ഏതാണ്ട് സമയം ഉച്ചയ്ക്ക് രണ്ട് മണി ആയികാണും, കളമശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ വളരെ സീരിയസ് ആണെന്നും പെട്ടെന്ന് മെഡിക്കല്‍ ട്രെസ്റ്റ് ഹോസ്പിറ്റലിലേക്ക് എത്തിക്കാനും പറഞ്ഞു, അതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ആ സഹോദരനെ മെഡിക്കല്‍ ട്രസ്റ്റില്‍ എത്തിച്ചു ഡോക്ടര്‍ ഹാറൂണ്‍ ആണ് അറ്റന്‍ഡ് ചെയ്തത്… ഇത്രയും വലിയൊരു ആക്സിഡന്റ് വളരെ ലേറ്റായിട്ട് എത്തിച്ചതില്‍ ഹാറൂണ്‍ ഡോക്ടര്‍ ഞങ്ങളെ ഒരുപാട് വഴക്ക് പറഞ്ഞു, നിസാഹായരായ ഞങ്ങള്‍ എന്ത് ചെയ്യാനായിരുന്നു. അങ്ങനെ ഹാറൂണ്‍ ഡോക്ടര്‍ ആ സഹോദരനെ രക്ഷപ്പെടുത്തി അല്‍ഹംദുലില്ലാഹ് പക്ഷെ അപ്പോഴും മരിച്ചു പോയ സഹോദരന്റെ മയ്യത്ത് ഞങ്ങള്‍ക്ക് വിട്ട് കിട്ടിയില്ലായിരുന്നു, പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ എല്ലാരും പോസ്റ്റ് മോര്‍ട്ടത്തിനുള്ള മയ്യത്ത് കൊച്ചിയിലേക്ക് ഇന്നെത്തിക്കും നാളെ എത്തിക്കും എന്നും പറഞ്ഞു കൊണ്ട് കാത്തിരിക്കയായിരുന്നു, എന്നാല്‍ ആ മയ്യത്ത് പോസ്റ്റ്മോര്‍ട്ടത്തിന് എത്തിയത് ഇന്നലെ ഉച്ചയോടെയാണ് അതായത് ഒമ്ബത്താം തിയതി രാവിലെ 10.30 ന് മരിച്ച മയ്യത്ത് പോസ്റ്റ്മോര്‍ട്ടത്തിന് കൊച്ചിയില്‍ എത്തിച്ചത് പതിമൂന്നാം തിയതി ഉച്ചയ്ക്കാണ് ഒന്നാലോചിച്ചു നോക്കണം മരിച്ച മയ്യത്ത് കബറക്കാന്‍ സാധിച്ചത് അഞ്ചാമത്തെ ദിവസമാണ്. അതിന് കാരണം ഒരൊറ്റ ഹെലികോപ്റ്ററേ ഉള്ളു പോലും, ഇവാകുവേഷന്‍ വേറെ ഉള്ളത് കൊണ്ട് അതിന് മുന്‍തൂക്കം നല്‍കിയത്ര,അത് ശെരിയാണ് രോഗികള്‍ക്ക് മുന്‍തൂക്കം നല്‍കണം, എന്നാല്‍ എന്റെ ചോദ്യം ബാക്കിയുള്ള ഹെലികോപ്റ്റര്‍ ഒക്കെ എവിടെ എന്നാണ്, ഇവിടെ ചിലര്‍ ഗോരഗോരമായി പ്രസംഗിച്ചല്ലോ ലക്ഷദ്വീപിലേക്ക് വികസനമാണ് വരുന്നതെന്നും പറഞ്ഞ്, ഈ ഡിജിറ്റല്‍ ഇന്ത്യയിലെ ഞങ്ങള്‍ ഭാരതിയര്‍ക്ക് സംഭവിച്ച ദുരന്ത കഥയാണിത്. ഇതിനെ പറ്റി എന്താണ് പറയാനുള്ളത്? ആ പത്ത് ദ്വീപിലുമായി ഹോസ്പിറ്റല്‍ ഉള്ളത് പേരിന് മാത്രം, ഡോക്ടര്‍മാറില്ല, നഴ്‌സുമ്മാരില്ല, മരുന്നുകളില്ല, ഗുളികള്‍ ഇല്ലാ, ഇന്‍ജക്ക്ഷന്‍ ഇല്ലാ,എക്ക്യുപെന്‍സ് പോലുമില്ല, ആ നാട്ടിലെ ഒരാള്‍ മരിച്ചാല്‍ പോലുമുള്ള അവസ്ഥ ഇതാണെങ്കി. ശത്രു രാജ്യം പോലും യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ബോഡി വിട്ട് കൊടുക്കുമ്‌ബോള്‍ ഞങ്ങള്‍ക്ക് ഞങളുടെ സഹോദരന്റെ മയ്യത്ത് കബറടക്കാന്‍ കിട്ടുന്നത് മരിച്ച് അഞ്ച് ദിവസമാകുമ്‌ബോളാണ്.

ഒരു മാനിനെ കൊന്നാല്‍ കേസ് എടുക്കുന്ന ഈ രാജ്യത്തില്‍ ലക്ഷദ്വീപിന്റെ ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റ് ആ ജനങ്ങളോട് കാണിക്കുന്ന നെറികേടിനെ ചോദ്യം ചെയ്യാന്‍ ആരും ഇല്ലേ…?

മനുഷ്യാവകാശ ലംഘനമാണിത്…

ഒരു കൂട്ടം മനുഷ്യരെ ഒരുമിച്ചിട്ട് കൊല്ലാ കൊല ചെയ്യുന്നത് ഇനിയും കണ്ടില്ലെന്നു നടിച്ചാല്‍ അതിന്റെ അര്‍ത്ഥം നിങ്ങളിലെ മനുഷ്വത്വം മരവിച്ച് പോയി എന്നാണ്…

കാലങ്ങളായി ഞങ്ങള്‍ അനുഭവിക്കുന്ന ഈ ദുരന്തം ഇനിയും തുടര്‍ന്ന് അനുഭവിക്കണം എന്നാണോ നിങ്ങള്‍ പറയുന്നത്? ഈ കടലില്‍ ഇത്രയും ബുദ്ധിമുട്ടി യാത്ര ചെയ്ത് കൊണ്ട് ആ ജനങ്ങള്‍ കൊച്ചിയിലേക്ക് വരുന്നത് ഇവിടത്തെ തീയറ്ററില്‍ സിനിമ കാണാന്‍ വേണ്ടിയല്ല… നല്ല ഹോസ്പിറ്റലിലെ ചികിത്സതേടിയാണ്…

ദ്വീപിലേക്ക് എല്ലാ ഫെസിലിറ്റിയോടും കൂടിയ ഹോസ്പിറ്റലുകളും ഡോക്ടര്‍മ്മാരെയുമാണ് ആദ്യം വേണ്ടത്, അത് കൊണ്ട് എല്ലാവരും ഒറ്റ കെട്ടായി അതിന് വേണ്ടി ശ്രമിക്കാം…

ഏഴല്ലാ പതിനായിരം കപ്പലുകള്‍ ആ നാട്ടിലേക്ക് വന്നാലും ഹോസ്പിറ്റലുകള്‍ വരാതെ ആ നാട്ടുകാരുടെ ദുരിതം മാറില്ല

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.