കാലിത്തീറ്റ സബ്സിഡി ഉയർത്തണം : കേരള ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ അസോസിയേഷൻ സമ്മേളനം

കോട്ടയം: ക്ഷീരകർഷകർക്ക് ലഭിക്കുന്ന കന്നു കുട്ടി കാലിത്തീറ്റ സബ്സിഡി പരിധി 12500ല്‍ നിന്ന് 25000 രൂപയാക്കി വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉയർത്തി കേരള ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ അസോസിയേഷൻ ജില്ലാ സമ്മേളനം കുമരകത്ത് നടന്നു.
മൃഗസംരക്ഷണ വകുപ്പിൽ ഓൺലൈൻ ട്രാൻസ്ഫറുകൾ നടപ്പാക്കാൻ വൈകരുതെന്നും സമ്മേളനം ചൂണ്ടിക്കാട്ടി .
കേരള ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ
സംസ്ഥാന ട്രഷറർ കെ. രമേശ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് രഞ്ജു കെ ആർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജി പി ജി , ജില്ലാ സെക്രട്ടറി റബീസ് കാസിം, റിനി ജോഷ്വാ , സ്മിത കെ സോമനാഥ് , ഫീൽഡ് ഓഫീസർ ബിന്ദു കെ ജി തുടങ്ങിയവർ സംസാരിച്ചു.

Advertisements

ബിജു കെ തമ്പാൻ ( പ്രസിഡന്റ്) ,
റബീസ് കാസിം (സെക്രട്ടറി) ,
റെനി ജോഷ്വാ (ട്രഷറർ) എന്നിവരെ ജില്ലയിലെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. വിശിഷ്ടാതിഥി ആയി. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ മുഖ്യപ്രഭാഷണം നടത്തി. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ക്ളെമെന്റ് ക്യാമ്പയിൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, വൈസ് പ്രസിഡന്റ് വി.കെ. ജോഷി, ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ കവിതാ ലാലു, കുമരകം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ആർഷ ബൈജു, കുമരകം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയന്തി ഗോപാലകൃഷ്ണൻ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ പി.എ. അമാനത്ത്, ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ലക്ഷ്മി പ്രസാദ്, കുടുംബശ്രീ കോഡിനേറ്റർ അഭിലാഷ് ദിവാകർ
എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles