ആലപ്പുഴ: ലേറ്റായി വന്താലും ലേറ്റസ്റ്റായി എത്തുമെന്ന രജനീകാന്ത് ഡയലോഗിനെ കളക്ടർ വേർഷനായി ആലപ്പുഴ ജില്ലാ കളക്ടർ. വിവാദ നായകൻ ശ്രീറാം വെങ്കിട്ടരാമനു പിന്നാലെ എത്തിയ കളക്ടറാണ് ഇപ്പോൾ വൈറലായി മാറിയത്. അവധി പ്രഖ്യാപനത്തെ വ്യത്യസ്ത രീതിയിൽ സമീപിച്ച കളക്ടറുടെ രീതി ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. കുട്ടികൾക്ക് ഉപദേശം നൽകുന്ന രീതിയിലാണ് കൃഷ്ണ തേജ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
പ്രിയ കുട്ടികളെ,
ഞാൻ ആലപ്പുഴ ജില്ലയിൽ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ.
എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങൾക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ്.
നാളെ നിങ്ങൾക്ക് ഞാൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്ന് കരുതി വെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയിൽ നല്ല മഴയാണ്. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണം. അച്ചൻ അമ്മമാർ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകർച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം.
കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങൾ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ…
സനേഹത്തോടെ