സിനിമ ഡസ്ക് : മലയാളത്തിന്റെ കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ തന്റെ ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നു. തുടർച്ചയായി പരാജയങ്ങളിൽ വലയുന്ന ലാലേട്ടന്റെ പ്രതീക്ഷ നൽകുന്ന മറ്റൊരു പ്രോജക്ടും കൂടിയാണ് ഇത്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ തരുൺ മൂർത്തിയാണ് ചിത്രത്തിന്റെ സംവിധായകൻ.ലാലേട്ടന്റെ 360 ചിത്രം എന്ന പ്രത്യേകത കൂടി ഇതിന് ഉണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനിൽ ആണ് ഇപ്പോൾ താരം അഭിനയിച്ചു വരുന്നത്. ഏപ്രിൽ മാസത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും എന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്ന വിവരം.രജപുത്ര വിഷ്വൽ മീഡിയയ്ക്ക് വേണ്ടി എം.രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്.കെ.ആർ.സുനിലാണ് സ്ക്രിപ്റ്റ് കൈകാര്യം ചെയ്തിരിക്കുന്നത്.ഒരു നടന്ന സംഭവത്തെ ആസ്പദമാക്കിയ ചിത്രം ആണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകരുടെ വിവരങ്ങൾ ഒന്നും പുറത്തു വിട്ടിട്ടില്ല.എന്തായാലും സിനിമ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ഈ മോഹൻലാൽ ചിത്രത്തിനുവേണ്ടി.