ഈ വൈറല്‍ ബ്യൂട്ടി ടിപ്പുകള്‍ നിങ്ങളും പിന്തുടരുന്നവരോ? എന്നാൽ ഇവ സ്കിന്‍ ക്യാന്‍സറിന് വരെ കാരണമാകുന്നു… അറിയാം

സോഷ്യൽ മീഡിയയുടെ ഈ കാലഘടത്തില്‍, ഇൻസ്റ്റഗ്രാം ഒരു വെർച്വൽ ബ്യൂട്ടി പ്ലേഗ്രൗണ്ടായി മാറിയിരിക്കുന്നു. പല ഇന്‍ഫ്ലുവെന്‍സര്‍മാരും പലതരം ബ്യൂട്ടി ടിപ്പുകൾ പങ്കുവയ്ക്കാറുമുണ്ട്. ഇത്തരം ചില വൈറല്‍ ബ്യൂട്ടി ടിപ്പുകള്‍ സ്കിന്‍ ക്യാന്‍സറിന് വരെ കാരണമാകുമെന്നാണ് ഡോ. ഭാവ്‌ന ബൻസാൽ (സീനിയർ കൺസൾട്ടൻ്റ്,  ഹിസ്റ്റോപത്തോളജി- ഓൺക്വെസ്റ്റ് ലബോറട്ടറി) പറയുന്നത്.

Advertisements

ചര്‍മ്മത്തിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് ത്വക്കിലെ അര്‍ബുദം അഥവാ സ്കിന്‍ ക്യാന്‍സര്‍. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ കോശത്തിന്റെ ഡിഎൻഎയെ നശിപ്പിക്കുന്നത് മൂലം സ്കിന്‍ ക്യാന്‍സര്‍ സാധ്യത കൂടാം. അൾട്രാവയലറ്റ് വികിരണം ചർമ്മകോശങ്ങളിലെ ഡിഎൻഎയെ നശിപ്പിക്കുന്നു, ഇത് അനിയന്ത്രിതമായ വളർച്ചയ്ക്കും ക്യാൻസറിന്റെ വികാസത്തിനും കാരണമാകുന്ന മ്യൂട്ടേഷനുകളിലേയ്ക്കും നയിക്കുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ സാധിക്കുന്ന രോഗം കൂടിയാണ് ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദം. എന്നാല്‍ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. മെലാനോമ, കാര്‍സിനോമ, സ്‌ക്വാമസ് സെല്‍ കാര്‍സിനോമ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള അര്‍ബുദങ്ങളുണ്ട്. വിവിധ തരത്തിലുള്ള ക്യാൻസറിന് വിവിധ ലക്ഷണങ്ങൾ ഉണ്ടാകും. ഓരോ വർഷവും 10 ലക്ഷത്തിലധികം പുതിയ മെലനോമ കേസുകളാണ് ഇന്ത്യയിൽ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ചർമ്മ ക്യാൻസറിന് കാരണമാകുന്ന വൈറൽ ബ്യൂട്ടി ടിപ്പുകൾ എന്തൊക്കെയാണെന്ന് നോക്കാം…

1. ടാനിംഗ് ബെഡ്

ടാനിംഗ് ബെഡുകളിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ സ്കിൻ ക്യാൻസറിനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു എന്നാണ് ഡോ. ഭാവ്‌ന ബൻസാൽ പറയുന്നത്. അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി പറയുന്നതനുസരിച്ച്, 35 വയസ്സിന് മുമ്പ് ടാനിംഗ് ബെഡ്ഡുകൾ ഉപയോഗിക്കുന്നത് മെലനോമയുടെ സാധ്യത 59% വർദ്ധിപ്പിക്കുന്നു എന്നാണ്. 

2. അമിതമായി കെമിക്കൽ പീലുകള്‍ ഉപയോഗിക്കുന്നത് 

കെമിക്കൽ പീൽസ് പലരും ഇന്ന് ഉപയോഗിക്കുന്നുണ്ട്. മൃതകോശങ്ങളും മറ്റും നീക്കം ചെയ്തുകൊണ്ട് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുമെന്നാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, ശരിയായ മാർഗനിർദേശമില്ലാതെ കെമിക്കൽ പീൽസിൻ്റെ അമിത ഉപയോഗം ചർമ്മത്തിൻ്റെ സംരക്ഷണ തടസ്സത്തെ നശിപ്പിക്കും.  ഇത് ദോഷകരമായ അൾട്രാവയലറ്റ് വികിരണത്തിന് ഇരയാക്കുന്നു. അതുവഴി ത്വക്ക് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും. 

3. സൺസ്ക്രീൻ മിക്സുകൾ

വീട്ടിൽ നിർമ്മിച്ച സൺസ്ക്രീൻ പാക്കുകള്‍ ഉപയോഗിക്കുന്നതും ചര്‍‌മ്മത്തെ മോശമായി ബാധിക്കും. ഇത് ചർമ്മത്തെ ദോഷകരമായ യുവി രശ്മികൾക്ക് ഇരയാക്കുന്നു. അതുവഴി സ്കിന്‍ ക്യാന്‍സര്‍ സാധ്യത കൂടാം. അതിനാല്‍ നല്ല ബ്രാന്‍ഡുകളുടെ തന്നെ സൺസ്ക്രീൻ ക്രീമുകള്‍ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. 

സ്കിന്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍…

ചർമ്മത്തിലെ ആകൃതി, വലിവ്, ഘടന എന്നിവയിൽ  വ്യത്യാസം, നഖങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, മുഖക്കുരു വന്നിട്ട് പോകാതിരിക്കുക, ഒരിക്കല്‍ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരുക, പെട്ടെന്ന് കാല്‍പാദത്തിലോ കൈവെള്ളയിലോ ഉണ്ടാകുന്ന മുറിവുകള്‍, ഒരിക്കലും ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ എന്തെങ്കിലും കറുത്ത പാടുകള്‍ പ്രത്യക്ഷപെടുക തുടങ്ങിയവയൊക്കെ ഒരുപക്ഷേ സ്കിന്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം. ചിലര്‍ക്ക് തൊലിപ്പുറത്ത് ചൊറിച്ചില്‍, പുകച്ചില്‍, രക്തം പൊടിയല്‍ എന്നിവയൊക്കെയാകാം ലക്ഷണം. 

Hot Topics

Related Articles