സിനിമ ഡെസ്ക് : കേരളക്കര ഇളക്കി മറിച്ച് ദളപതി വിജയ് തിരുവനന്തപുരത്ത് എത്തി. ഇന്ന് വൈകുന്നേരം നാലുമണിയോടുകൂടിയായിരുന്നു വിജയ് കേരളത്തിൽ എത്തിയത്.വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിനു വേണ്ടിയാണ് താരം കേരളത്തിൽ വന്നത്. “ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾഡ് ടൈം” എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് വേണ്ടിയാണ് താരം കേരളത്തിൽ വന്നത്. തന്റെ 68 മത്തെ ചിത്രം കൂടിയാണ് ഇത്. തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിനു ശേഷമുള്ള കേരളത്തിലേക്കുള്ള വരവ് എന്ന പ്രത്യേകത കൂടി ഇതിന് ഉണ്ട്. 9 വർഷങ്ങൾക്ക് ശേഷമാണ്വിജയ് കേരളത്തിൽ വരുന്നത്.തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം, എയർപോർട്ട്, എന്നിവിടങ്ങളിൽ ആയിട്ടാണ് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുന്നത്. മലയാളികളുടെ സ്വന്തം ജയറാമും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ വിജയ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ചിത്രത്തിൽ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ചിത്രം ഈ വർഷം പകുതിയോടുകൂടി തീയേറ്ററുകളിൽ എത്തും എന്നാണ് ലഭിക്കുന്ന വിവരം.