ആഡംബര വാഹന ഷോറൂമിലേയ്ക്ക് എത്തിയത് കാൽ നട ആയി : മടങ്ങിയത് 4.61 കോടിയുടെ ആഡംബര വാഹനമായി : വൈറലായി കുടുംബത്തിൻ്റെ സിപ്ളിസിറ്റി

ബാംഗ്ലൂർ : വാഹനലോകത്തും സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ താരം ഒരു അച്ഛനും മകനുമാണ്. ആഡംബര വാഹനമായ ലംബോർഗിനിയുടെ ഷോറൂമില്‍ വളരെ സിമ്ബിളായി കാല്‍നടയായി എത്തിയ ഈ അച്ഛനും മകനും തിരിച്ചുപോയത് ഏറ്റവും വിലകൂടിയ മോഡലായ സ്‌റ്റെറാറ്റോയുമായാണ്.എക്സ്‌ഷോറൂം വില 4.61 കോടിയുടെ ഈ വാഹനം സ്വന്തമാക്കാൻ ഈ കുടുംബം എത്തിയതാണ് എല്ലാവരുടെയും ശ്രദ്ധ നേടിയത്.

Advertisements

മറ്റുള്ളവർ ഇങ്ങനെയുള്ള അഡംബര വാഹനങ്ങള്‍ ഡെലിവറി എടുക്കാൻ വരുമ്ബോഴുള്ള ഒരു രീതിയും ഈ കുംടുബം ആവലംബിച്ചിട്ടില്ല. കുടുംബത്തിന്റെ ഈ എളിമയെ സോഷ്യല്‍ മീഡിയ അഭിനന്ദിച്ചു. ഇന്റർനെറ്റില്‍ പ്രചരിച്ച ചിത്രങ്ങള്‍ പ്രകാരം, ബംഗളൂരു ആസ്ഥാനമായുള്ള കുടുംബമാണ് ഈ വിലകൂടിയ കാർ വാങ്ങിയത്. സാധാരണ വസ്ത്രം ധരിച്ചാണ് കുടുംബം ചിത്രങ്ങളിലുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇറ്റാലിയൻ അത്യാഡംബര വാഹന നിർമ്മാതാക്കളായ ലംബോർഗിനി ഇന്ത്യയില്‍ മികച്ച വില്പന പ്രതീക്ഷകളാണുള്ളത്. 2019ല്‍ ലംബോർഗിനി 270 ഓളം യൂണിറ്റുകളുടെ വില്പന ഇന്ത്യയില്‍ നേടിയിരുന്നു. രണ്ടുകോടി രൂപയ്ക്കമേലാണ് ലംബോർഗിനി മോഡലുകള്‍ക്ക് ഇന്ത്യയില്‍ വില. കമ്ബനിയുടെ ആദ്യ എസ്.യു.വിയായ ഉറൂസാണ് വില്പനയില്‍ 50 ശതമാനത്തോളം വിഹിതവും കൈയാളുന്നത്.

Hot Topics

Related Articles