റാന്നി:ലാൻഡ് അസ്സസ്മെന്റ് (എൽ എ) പട്ടയ ഭൂമിയിലെ തേക്ക്,ഈട്ടി മുതലായ മരങ്ങൾ മുറിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് (എം) റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്നി ഡി എഫ് ഒ ഓഫിസിയിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. സാധാരണക്കാരായ പ്രവർത്തകർ തങ്ങളുടെ പുരയിടങ്ങളിൽ നട്ടുവളർത്തിയതും, സ്വാഭാവികമായി വളർന്നുവന്നതുമായ തേക്ക്,ഈട്ടി ഉൾപ്പെടെയുള്ള മരങ്ങൾ മുറിക്കുവാൻ ആവശ്യമായ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് റാന്നി ഡി എഫ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. റാന്നി പെരുമ്പുഴ ബസ്റ്റാൻഡിൽ നിന്നും ആരംഭിച്ച പ്രകടനം ഡി എഫ് ഓഫീസിന് മുമ്പിൽ എത്തിച്ചേർന്ന് പ്രതിഷേധ ധർണ നടത്തി. കാലകരണപ്പെട്ട വനം വന്യജീവി നിയമങ്ങൾ മൂലം സാധാരണക്കാരായ ജനങ്ങൾക്കും, കർഷകർക്കും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് കേരള കോൺഗ്രസ് പാർട്ടി ആരോപിച്ചു. ഇത്തരം നിയമങ്ങൾ മൂലം മലയോര ജനതയുടെ ജീവിതം ദുരിതമായി തീർന്നെന്നും യോഗം ആരോപിച്ചു. കേരള കോൺഗ്രസ്(എം) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സജി അലക്സ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ. ജോർജ് എബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എബ്രഹാം വാഴയിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. വർഗീസ് പേരയിൽ, ബഹനാൻ ജോസഫ്, റോസമ്മ സ്കറിയ,ജില്ലാ സെക്രട്ടറി ബിബിൻ കല്ലമ്പറമ്പിൽ, പോഷക സംഘടന നേതാക്കളായ അഡ്വ. ബോബി കാക്കനാപള്ളിൽ,റിന്റോ തോപ്പിൽ,ലിജോ വാളനാംകുഴി,എം സി ജയകുമാർ,തോമസ് മോടി, എജി നാരങ്ങാനം, നിയോജക മണ്ഡലം ഭാരവാഹികളായ ടോമ്മി വടക്കേമുറിയിൽ , രാജു ഇടയാടി, സാബു കുറ്റിയിൽ,ബാബു അന്ത്യാൻകുളം,ടിബു പുരക്കൽ ,മണ്ഡലം പ്രസിഡന്റുമാരായ സണ്ണി ഇടയാടി,ടോമ്മി പാറകുളങ്ങര,ദിലീപ് ഉതിമൂട്,ജോസ് പാത്രപാങ്കൽ,രാജീവ് തുലപ്പള്ളി,ശോഭന എൻ എസ്, മാത്തുക്കുട്ടി നൊച്ചുമണ്ണിൽ,കോശി മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിജി പി എബ്രഹാം, ശോഭ ചാർലി, ജോമോൻ ജോസ്, അജിമോൾ നെല്ലുവേലിൽ എന്നിവർ പ്രസംഗിച്ചു.