നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞു; രണ്ട് പേരെ പുറത്തെടുത്തു, അഞ്ച് പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം; അപകടമുണ്ടായത് കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയില്‍

എറണാകുളം: കളമശ്ശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനുള്ളില്‍ കുടുങ്ങിയ 5 പേരില്‍ രണ്ട് പേരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. മറ്റ് മൂന്ന് പേരേയും രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്.

Advertisements

സൈറ്റില്‍ ഇരുപത്തിയഞ്ച് തൊഴിലാളികളാണുണ്ടായിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ചെങ്കുത്തായ സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ശ്രമകരമാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ മണ്ണ് വീണ്ടും ഇടിയാനും സാധ്യതയുണ്ട്. ജെസിബി ഉപയോഗിച്ചുള്ള പ്രവര്‍ത്തനം താല്ക്കാലികമായി നിര്‍ത്തിവച്ചശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈകൊണ്ടാണ് മണ്ണ് മാറ്റുന്നത്. അപകടത്തില്‍പ്പെട്ട എല്ലാവരും അതിഥി തൊഴിലാളികളാണെന്നാണ് വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഞ്ച് പേര്‍ കുഴിക്കുള്ളില്‍ കുടുങ്ങിയെന്നായിരുന്നു നാട്ടുകാരില്‍ നിന്നും ലഭിച്ച പ്രാഥമിക വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് വളരെ ശ്രമകരമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. കുടുങ്ങിയ തൊഴിലാളികളുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Hot Topics

Related Articles