കാസർകോട് വീട്ടിൽ കയറിയ മോഷണ സംഘം കവർന്നത് ഫോർച്യൂണർ കാറും 35 പവനും; ഞെട്ടിത്തെറിച്ച് നാട്ടുകാർ

കാസർകോട്: കുമ്പള മംഗൽപ്പാടിയിൽ പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. മംഗൽപ്പാടി സോങ്കാളിലെ പ്രവാസി ജിഎം അബ്ദുല്ലയുടെ വീട്ടിലാണ് കവർച്ച നടന്നത്. മൂന്ന് ലക്ഷം രൂപ, ഫോർച്ച്യുനർ കാർ, 35 പവൻ സ്വർണം, ലാപ്ടോപ്പ്, വിലപിടിപ്പുള്ള വാച്ച് എന്നിവയാണ് കളവ് പോയത്.

Advertisements

കഴിഞ്ഞ ആറ് മാസമായി വിദേശത്താണ് അബ്ദുല്ലയും കുടുംബവും. മോഷണ വിവരം ശനിയാഴ്ച രാവിലെയാണ് വീട്ടുടമസ്ഥൻ അറിയുന്നത്. വീടിന്റെ പൂട്ട് പൊളിച്ച് നടത്തിയ കവർച്ചയിൽ വീട്ടിൽ സ്ഥാപിച്ച സിസിടിവിയുടെ ഹാർഡ് ഡിസ്‌കും മറ്റ് ഉപകരണങ്ങളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ വീടിന്റെ പരിസരത്ത് എത്തിയ അയൽവാസിയാണ് മോഷണ വിവരം പോലീസിൽ അറിയിച്ചത്. കുമ്പള എസ്.ഐ രാജീവ് കുമാർ, എസ്.ഐ മനോജ്, അനൂപ്, മജീഷ് എന്നിവരും ഫിങ്കർ സ്‌ക്വാഡ് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Hot Topics

Related Articles