ഇസ്രയേൽ: ഗാസയ്‌ക്കെതിരെ ഇസ്രയേലിന്റെ കരയുദ്ധം ഉടൻ ഉണ്ടാകുമെന്ന് സൂചന. ദൗത്യം ഏത് നിമിഷവും തുടങ്ങുമെന്നാണ് ഇസ്രയേല്‍ അറിയിച്ചിരിക്കുന്നത്.ആയിരക്കരണക്കിന് ഇസ്രയേല്‍ സൈനികര്‍ ഗാസ അതിര്‍ത്തിയില്‍ തമ്പടിച്ചെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ അമേരിക്കയുടെ ആദ്യ സൈനീക കപ്പല്‍ ഇസ്രയേല്‍ തീരത്തണഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്.
കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലാണ് ആണവശേഷിയുള്ള വിമാനവാഹിനി കപ്പല്‍ ജെറാള്‍ഡ് ഫോഡുള്ളത്. ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രായേലിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. വലിയ സൈനിക സംവിധാനം കപ്പലില്‍ ഉണ്ടാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ഗാസയില്‍ 12 ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും മാത്രമേയുള്ളൂ എന്നാണ് യു എന്‍ അറിയിച്ചിരിക്കുന്നത്. വൈദ്യുതിയും ഗാസയില്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഹമാസ് ഭരണത്തിലുള്ള ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ധനകാര്യ മന്ത്രാലയവും ബാങ്കും തകര്‍ത്തുവെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടിട്ടുണ്ട്. ഹമാസിന്റെ ഉന്നത നേതാവിനെയും ധനമന്ത്രിയെയും വധിച്ചതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.