ലോകോളേജ് അക്രമത്തില്‍ അപലപിച്ച് രാഹുല്‍ ഗാന്ധി; നാളെ സംസ്ഥാനവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്; വീഡിയോ കാണാം

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജില്‍ വനിത ഉള്‍പ്പെടെയുള്ള കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അപലപിച്ച് രാഹുല്‍ ഗാന്ധി. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫീന ഉള്‍പ്പെടെയുള്ളവരെ വളഞ്ഞിട്ട് ആക്രമിക്കച്ച എസ് എഫ് ഐയ പ്രവര്‍ത്തകരുടെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നിരുന്നു. സംഭവത്തില്‍ കേരള സര്‍ക്കാര്‍ എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചാണ് രാഹുലിന്റെ എഫ് ബി പോസ്റ്റ്.

Advertisements
https://www.facebook.com/watch/?v=985118125706894

കുറ്റക്കാര്‍തക്കെിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം. അല്ലെങ്കില്‍ സ്ത്രീസുരക്ഷയ്ക്കും സ്വതന്ത്ര സംഘടനാപ്രവര്‍ത്തനത്തിനും വേണ്ടി ശക്തമായ ഇടപെടല്‍ വേണ്ടിവരും. എഐഎസ്എഫ് വനിതാ നേതാവിനെ അക്രമിച്ച എസ്എഫ് ഐ നേതാക്കള്‍ക്ക് ഭരണകൂടം നല്‍കിയ സംരക്ഷണത്തിന്റെ ബലത്തിലാണ് മറ്റൊരു വനിതയെ അപമാനിക്കാനുള്ള ധൈര്യം ഉണ്ടായത്- കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു രാധാകൃഷ്ണന്‍ പറഞ്ഞു.

Hot Topics

Related Articles