കോട്ടയം : അഭിഭാഷക ക്ഷേമനിധി 20 ലക്ഷം ആയി വർധിപ്പിക്കുവാൻ കേരള ബാർ കൗൺസിൽ ശുപാർശ നടപ്പിലാക്കുവാൻ സംസ്ഥാന സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് കോട്ടയത്ത് ചേർന്ന കേരള ലോയേഴ്സ് കോൺഗ്രസ് പ്രതിനിധി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കോട്ടയം ഡിസ്ട്രിക്ട് കോർട്ട് യൂണിറ്റ് പ്രസിഡന്റ് അഡ്വ. മനീഷ് ജോസ് അധ്യക്ഷത വഹിച്ചു.അഭിഭാഷക വൃത്തിയിൽ കോട്ടയത്ത് അമ്പത് വർഷം പൂർത്തിയാക്കിയ അഡ്വ. ചെറിയാൻ ചാക്കോയെ കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വാ. ടി. വി സോണി പൊന്നാട അണിയിച്ച് ആദരിച്ചു. യോഗത്തിൽ അഡ്വ. മനീഷ് ജോസ് അധ്യക്ഷത വഹിച്ചു.ലോയേഴ്സ് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ചെറിയാൻ ചാക്കോ, ഭാരവാഹികളായ അഡ്വാ. ടി. വി. സോണി, അഡ്വ. സ്റ്റീഫൻ ചാഴികാടൻ, അഡ്വാ. ജോണി നിധീരി,അഡ്വ. മാത്യു എബ്രഹാം, അഡ്വ. സാബു ജോസ് എന്നിവർ പ്രസംഗിച്ചു.