തെറ്റ് ചെയ്യാത്തതിനാല്‍ കോടതി നടപടികളെ ഭയപ്പെടുന്നില്ല ; അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും ; ഇ.പി ജയരാജന്‍

തിരുവനന്തപുരം: തെറ്റ് ചെയ്യാത്തതിനാല്‍ കോടതി നടപടികളെ ഭയപ്പെടുന്നില്ലെന്ന് ഇ.പി ജയരാജന്‍. കേസെടുത്തത് സ്വാഭാവിക നടപടിയാണ്.ഒരു പരാതി ലഭിച്ചാല്‍ ഏത് കോടതിയും അന്വേഷിക്കാന്‍ ഉത്തരവിടും. കോടതി ഉത്തരവ് തിരിച്ചടിയല്ല. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

Advertisements

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ കൈയേറ്റം ചെയ്ത കേസില്‍ മുന്‍ മന്ത്രി ഇ. പി. ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫ്‌ അടക്കമുള്ളവര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എൽഡിഎഫ് കൺവീനറുടെ പ്രതികരണമുണ്ടായിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മനപ്പൂര്‍വമല്ലാത്ത നരഹത്യ, വധ ശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയുവാനാണ് കോടതി നിര്‍ദേശം. തിരുവനന്തപുരം ഒന്നാം ക്ലാസ്സ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മജിസ്‌ട്രേറ്റ് ലെനി തോമസിന്റേതാണ് ഉത്തരവ്. ഇ.പി ജയരാജന്‍, മുഖ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫ്‌ അംഗങ്ങളായ അനില്‍ കുമാര്‍, സുനീഷ് വി.എം എന്നിവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുക.

Hot Topics

Related Articles