കോട്ടയം: സാക്ഷര കേരളം കണ്ട ഏറ്റവും ജനദ്രോഹ ബഡ്ജറ്റ് അവതരിപ്പിച്ച എൽ.ഡി.എഫ് സർക്കാർ സാധാരണക്കാരൻറെ കണ്ണുനീരിൽ വെന്തുരുകുമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ് ജെയിംസ്. സർവ്വ മേഖലകളിലും ജനജീവിതം ദുസ്സഹമാക്കുന്ന ബഡ്ജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ജ്വാലയും ഉദ്ഘാടനം ചെയ്തു ഗാന്ധി സ്ക്വയറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി ജില്ലാ പ്രസിഡന്റ് ടോമി വേദഗിരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ബി.എ ഷാനവാസ്, കൊച്ചുമോൻ പറങ്ങോട്ട്, ജെയിംസ് കാലാ വടക്കൻ, അഡ്വ.കെ.എം ജോർജ്ജ്, ബിജു താനത്ത്, പ്രമോദ് കടന്തേരി, അഡ്വ. ബിജു കെ.തമ്പി, ഷിബു കായപ്പുറം, അഡ്വ.അനൂപ് കങ്ങഴ, ക്രിസ്റ്റി എസ്.പോൾ, ജോബി സ്കറിയ എന്നിവർ പ്രസംഗിച്ചു.