കൊച്ചി : വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഇടത്-വലത് രാഷ്ട്രീയ പാർട്ടികൾ പി.സി ജോർജിനെ വേട്ടയാടുകയാണന്ന് കേരള ജനപക്ഷം സെക്കുലർ നേതാകൾ. പി.സി ജോർജിന്റെ ജീവൻ പോലും അപകടത്തിലാണെന്ന് ആശങ്കയാണ് നേതാക്കൾക്ക് ഉള്ളത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് ന് അവിടെയുള്ള വോട്ട് നേടാൻ ഇടതുപക്ഷം സ്വീകരിച്ച രാഷ്ട്രീയ പ്രീണനം കൂടിയാണ് ഈ അറസ്റ്റിന് പിന്നിലെന്നും നേതാക്കൾ ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമൂഹത്തിൽ പ്രകടമായി കൊണ്ടിരിക്കുന്ന കാര്യങ്ങൾ തുറന്നു പറഞ്ഞു എന്നതാണ് പി.സി ജോർജ് ചെയ്തത്. അത് വിദ്വേഷമോ, കലാപ ആഹ്വാനമോ അല്ലെന്നും ജില്ലാ പ്രസിഡന്റ് സജി എസ് തെക്കേൽ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുട്ടി കാക്കനാട്, പ്രൊഫ. ജോസഫ് ടി ജോസ് എന്നിവർ കോട്ടയത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.