കോട്ടയം:സർവീസ് പെൻഷൻകാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും അകാരണമായി തടഞ്ഞുവയ്ക്കുന്ന എൽ.ഡി.എഫ് സർക്കാരിനെതിരേ ശക്തമായ രണ്ടാം ഘട്ട സമരം ജൂൺ മാസം പ്രഖ്യാപിക്കുമെന്ന് കെ.എസ്.എസ്. പി.എ. സംസ്ഥാന പ്രസിഡണ്ട് എം.പി. വേലായുധൻ പറഞ്ഞു. തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ നടന്ന നേതൃത്വ ശില്പശാല ” നിറവ് 2025″ ഉദ്ഘടാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് പി.കെ. മണിലാൽ അധ്യക്ഷനായിരുന്നു. നേതൃശില്പശാലയിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു കൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ കുരുക്കൾ, വൈസ് പ്രസിഡണ്ടുമാരായ കെ.വി മുരളി ടി.എസ്. സലിം എന്നിവർ സംസാരിച്ചു. ചർച്ചകൾക്കു ശേഷം സംസ്ഥാന ട്രഷറർ പി. ഗോപാലകൃഷ്ണൻ നായർ,വൈസ് പ്രസിഡണ്ട് വി. മധുസൂദനൻ എന്നിവർ
അവലോകന പ്രസംഗങ്ങൾ നടത്തി. ആശംസകൾ നേർന്നുകൊണ്ട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായകെ.ഡി.പ്രകാശൻ, സി.വി. ഗോപി, ഭാരവാഹികളായപി.ജെ.ആൻ്റണി, സി. സുരേഷ് കുമാർ,ഇ. എൻ.ഹർഷകുമാർ, പി.വി.സുരേന്ദ്രൻ എം. കെ. ശ്രീരാമചന്ദ്രൻ, ബി.മോഹനചന്ദ്രൻ, ഗിരിജാ ജോജി, സുജാത രമണൻ എന്നിവർ പ്രസംഗിച്ചു.
തടഞ്ഞുവച്ച ആറ് ഗഡുക്ഷാമാശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്ക്കരണ കമ്മീഷനെ നിയമിക്കുക, വികലമായ മെഡിസെപ്പ് കുറ്റമറ്റ രീതിയിൽ നടപ്പാക്കുക, 2019 മുതൽ 2024 വരെയുള്ള എല്ലാ പെൻഷൻ ആനുകൂല്യങ്ങളും അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജൂൺ രണ്ടാം വാരം എൽ.ഡി.എഫ്. സർക്കാരിനെതിരേ സമരം പ്രഖ്യാപിക്കാൻ നേതൃശില്പശാല തീരുമാനിച്ചു.