കോട്ടയം : ഇടതുമുന്നണി ഭരണത്തില്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം താറുമാറായിരിക്കുകയാണെന്ന് ആരോപിച്ച് കെ. എസ്. സി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എം. ജി. യൂണിവേഴ്സിറ്റി മാര്‍ച്ചും പ്രതിഷേധവും സംഘടിപ്പിച്ചു. നാലു വര്‍ഷബിരുദ കോഴ്സുകളിലെ ന്യുനതകള്‍ പരിഹരിക്കുക.
റീവാലുവേഷന് റിസള്‍ട്ട്, സപ്ലിമെന്ററി റിസള്‍ട്ടു കളുടെ പ്രസിദ്ധീകരണത്തിലുള്ള കാലതാമസം ഒഴിവാക്കുക. എല്ലാ ക്യാമ്പസുകളിലും യൂണിയന് ഉണ്ടെന്നു ഉറപ്പുവരുത്തുക. എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കെ. എസ്. സി നടത്തിയ മാര്‍ച്ച് കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് കനത്ത പരാജയമാണെന്നും രണ്ടു മന്ത്രിമാരും വിദ്യാഭ്യാസ മേഖലയെപറ്റി യാതൊരു പരിജ്ഞാനവും കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ. എസ് സി സംസ്ഥാന പ്രസിഡന്റ് ജോണ്‍സ് ജോര്‍ജ്ജ് അധ്യക്ഷനായി. നാലുവര്‍ഷ ബിരുദത്തിനെ പറ്റി യാതൊരു ധാരണയും ഇല്ലാതെയാണ് പരിഷ്കാരം നടപ്പിലാക്കിയേതെന്നും പഠിക്കുന്നവര്ക്കുന്ന് മാത്രമല്ല പഠിപ്പിക്കുന്നവര്‍ക്ക് പോലും ഇതിനെ പറ്റി യാതൊരു ധാരണയും ഇല്ല എന്നും അതുപോലെ റീവാലുവേഷന് റിസള്‍ട്ട് വരുന്നതിനു മുന്‍പ് പരീക്ഷ പ്രഖ്യാപിക്കുക സപ്ലിമെന്ററി റിസള്‍ട് വരുന്നതിനു മുന്‍പ് പരീക്ഷ നടത്തുക തുടങ്ങിയ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നടക്കുന്നതെന്നും ഇതിനൊക്കെ മറുപടി പറയാതെ വൈസ് ചാന്‍സലര്‍ ഉറങ്ങുകയാണോ എന്നും ജോണ്‍സ് ചോദിച്ചു.
അഡ്വ. പ്രിന്‍സ് ലൂക്കോസ്,അഡ്വ ജെയ്സണ്‍ ജോസഫ്, ബിനു ചെങ്ങളം, കെ. എസ് സി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ. ജോര്‍ജ്ജ് ജോസഫ്,ആല്ബിന് ആന്‍ഡ്രൂസ്,അശ്വിന് പടിഞ്ഞാറെക്കര, ജോര്‍ജ്ജ് മാത്യു,നോയല്‍ ലൂക്ക്, അഭിഷേക് ചിങ്ങവനം, തുടങ്ങിയവര്‍ സംസാരിച്ചു.