പാലക്കാട്: ഇടതു സ്വതന്ത്രൻ ഡോ.പി സരിനെ എൽഡിഎഫ് പ്രവർത്തകർ ഏറ്റെടുത്തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രവർത്തരെല്ലാം ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിൽ മികച്ച പ്രവർത്തനം നടത്തുമെന്നതിൽ സംശയം വേണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. തൃശൂരിൽ കോൺഗ്രസ്സിന്റെ വോട്ടാണ് ചോർന്നുപോയതെന്നും കോൺഗ്രസ്സിൽ വലിയ ആഭ്യന്തര പ്രശ്നം ഉണ്ടാക്കിയ കാര്യമാണ് തൃശൂർ വോട്ടുചോർച്ചയെന്നും സ്ഥാനാർഥി പ്രഖ്യാപനവേളയിൽ എം.വി ഗോവിന്ദൻ പറഞ്ഞു.
പാലക്കാട് – ബി.ജെ.പി ഡീൽ പ്രകാരമാണ് ഷാഫി പറമ്ബിൽ വടകരയിലേക്ക് പോയതെന്നും യുഡിഎഫിൽത്തന്നെ പട തുടങ്ങിയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഡോ.പി സരിൻ പാർട്ടിയുമായി ഇടഞ്ഞത്. പാർട്ടി വിലക്ക് ലംഘിച്ച് തന്റെ വിയോജിപ്പ് പത്രസമ്മേളനത്തിലൂടെ അറിയിച്ച സരിൻ ഇടതുപാളയത്തിലേക്ക് ചുവടുമാറുമെന്ന സൂചന വ്യക്തമായിരുന്നു. പിന്നാലെ തന്നെ കോൺഗ്രസ് സരിനെ പുറത്താക്കുകയും ചെയ്തു. സരിന്റെ നിലപാടിനെക്കുറിച്ച് കാത്തിരുന്ന് കാണാം എന്നായിരുന്നു പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടറി സുരേഷ് ബാബുവും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും അന്ന് പ്രതികരിച്ചത്.
ഷാഫി പറമ്ബിലും കെ.രാധാകൃഷ്ണനും ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പാലക്കാട്ടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സരിൻ 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും സിപിഎമ്മിലെ കെ പ്രേംകുമാറിനോട് പരാജയപ്പെടുകയായിരുന്നു.
ചേലക്കര മുൻ എംഎൽഎ ആയ യു.ആർ പ്രദീപ് സി.പി.എം ഏരിയ കമ്മിറ്റി അംഗമാണ്. 2016-ൽ ചേലക്കരയിൽനിന്ന് ജയിച്ച പ്രദീപ് 2021-ൽ ഒരു ടേം പൂർത്തിയാക്കിയപ്പോൾത്തന്നെ കെ. രാധാകൃഷ്ണനുവേണ്ടി മണ്ഡലം ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. ആലത്തൂർ മുൻ എം.പി ര്യമാ ഹരിദാസാണ് കോൺഗ്രസിനായി കളത്തിലിറങ്ങുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.രാധാകൃഷ്ണനോടാണ് രമ്യ പരാജയപ്പെട്ടത്.