പാമ്പാടി : കേന്ദ്ര ഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ പ്രതിഷേധത്തിന്റെ ഭാഗമായി പാമ്പാടിയിൽ എൽഡിഎഫ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പാമ്പാടി ബസ് സ്റ്റാന്റ് മൈതാനിയിൽ നടന്ന സംഗമത്തിൽ സിപിഎം ഏരിയാ സെക്രട്ടറി സുഭാഷ് പി വർഗീസ് അധ്യക്ഷനായി. എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ ആർ രാജൻ ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം സെക്രട്ടറി ടി പി പ്രദീപ് കുമാർ , കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സണ്ണി മാന്തറ, ജനതാദൾ നിയോജക മണ്ഡലം പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ് , സിഐടിയു ഏരിയാ സെക്രട്ടറി കെ എൻ വിശ്വനാഥൻ , പ്രസിഡന്റ് ഇ എസ് സാബു , ഇ കെ കുര്യൻ , എ ജി രവീന്ദ്രൻ , കെ എസ് ഗിരീഷ് എന്നിവർ സംസാരിച്ചു.