തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിനെ വിജയിപ്പിക്കാൻ തീരുമാനിച്ചു : പ്രചാരണവുമായി കേരളകോൺഗ്രസ്‌ എം സംസ്കാര വേദി

കൊച്ചി : തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഭവന സന്ദർശനം നടത്തി അദ്ദേഹത്തെ വിജയിപ്പിക്കുവാൻ കേരളകോൺഗ്രസ്‌ എം സംസ്കാര വേദി കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു.

Advertisements

കാലടി ബാലചന്ദ്രൻ,( തിരുവനന്തപുരം), സാം സി ജോൺ ( കൊല്ലം), ബിജു നൈനാൻ, കൃഷ്ണകുമാർ( പത്തനംതിട്ട), ഡോ. മാത്യൂസ് തെള്ളിയിൽ ( കോട്ടയം), സി ചാണ്ടി, നൗഷാദ്( എറണാകുളം), രാജേന്ദ്രൻ കല്ലേപ്പുള്ളി ( പാലക്കാട്), പി ഡി ജോൺസൺ( കണ്ണൂർ), റോയി ജെ കല്ലറങ്ങട് ( ഇടുക്കി), ജയപ്രകാശ് നാരായൺ ( കോഴിക്കോട്), ഡോ. മിലന്ദ് തോമസ്, ബിനോയ് കുര്യാക്കോസ്,എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

Hot Topics

Related Articles