തിരുവല്ല: എൽ ഡി എഫും, യു ഡി എഫും പിന്തുണച്ചതോടെ ചെങ്ങന്നൂരിലെ തിരുവൻവണ്ടൂർ പഞ്ചായത്തിൽ സ്വതന്ത്ര അംഗം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര അംഗം പി .വി സജനാണ് തെരഞ്ഞെടുക്കപ്പെട്ടത്.
സജന് 8 വോട്ടുകൾ ലഭിച്ചു.
ബിജെപി 5
എൽഡിഎഫ് 4
യുഡിഎഫ് 3
സ്വതന്ത്രൻ 1
എന്നിങ്ങനെയാണ് കക്ഷിനില.
കോൺഗ്രസിന്റെ പിന്തുണയോടെ സി.പി.എം ആയിരുന്നു പഞ്ചായത്ത് ഭരിച്ചിരുന്നത്. കഴിഞ്ഞ മാസം 29 ന് ബിജെപി അവിശ്വാസപ്രമേയം ആവശ്യപ്പെട്ടിരുന്നു. പ്രമേയം ചർച്ചയ്‌ക്കെടുക്കും മുമ്പേ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ചിരുന്നു.
Advertisements