തലയോലപ്പറമ്പ് : വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവന്തുരുത്ത് ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി രേഷ്മ പ്രവീണിന്റെ വിജയത്തിനായി കൺവെൻഷൻ ചേർന്നു. പാലാങ്കടവ് ശാന്തി നികേതൻ സ്കൂൾഓഡിറ്റോറിയത്തിൽ ചേർന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വപികെ.ഹരികുമാർ ഉദ്ഘാടനം ചെയ്തു.കെഎ.രവീന്ദ്രൻ അധ്യക്ഷനായി.
സി കെ ആശ എംഎൽഎ, സിപിഐഎം തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ ശെൽവരാജ്, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ്, എൻസിപി സംസ്ഥാന സെക്രട്ടറി എസ് ഡി സുരേഷ് ബാബു, കേരള കോൺഗ്രസ് നേതാവ് ജയിംസ് ചെറുപുഷ്പം, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെ കെ രഞ്ജിത്ത്, സിപിഐ മണ്ഡലം സെക്രട്ടറി സാബു പി മണലൊടി, സിപിഐഎം ജില്ലാ കമ്മിറ്റിയംഗം എംപി ജയപ്രകാശ്, മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി രമ, ഡോ സി എം കുസുമൻ, ടി എസ് താജു, വി ടി പ്രതാപൻ എന്നിവർ സംസാരിച്ചു.തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ പ്രസിഡന്റ് ആയി ബി രാജേന്ദ്രനെയും സെക്രട്ടറിയായി പി വി ഹരിക്കുട്ടനെയും തെരഞ്ഞെടുത്തു.