തിരുവല്ല: ലീഡര്‍ കെ കരുണാകരന് ഓര്‍മ്മദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെണ്‍പാല യോഗം ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ്പി ടി തോമസ് എം.എല്‍.എ യുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടന് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.എസ്. യു നിയോജകമണ്ഡലം പ്രസിഡന്റ് ടോമിന് ഇട്ടി, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി രാജേഷ് മലയില്‍, ടൌണ്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രതീഷ് പാലിയില്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബ്ലസ്സന് പത്തില്‍, ബ്ലസ്സന് പി കുര്യന്, ശില്പ സൂസന് തോമസ്,ജാക്സണ് ജോസഫ്,ജസ്റ്റിന് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.