കിടങ്ങൂർ : കർക്കിടക മാസാചരണത്തിന്റെ ഭാഗമായി കിടങ്ങൂർ ഭാരതീയ വിദ്യാമന്ദിരം സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടികളുടെ ഭാഗമായി ഇന്ന് രാവിലെ കക്കിടക മാസചരണത്തിന്റെ ഭാഗമായി ഇലക്കറികളെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. കർക്കിടകാലത്ത് കഴിക്കേണ്ട ഇലക്കറികളെ കുറിച്ചാണ് ബോധവൽക്കരണം നടത്തിയത്. കുട്ടികൾ വീട്ടിൽ നിന്നും കൊണ്ട് വന്ന ഇലകൾ കറികൾ ആക്കി പാചകം ചെയ്ത് സ്കൂളിൽ ഭക്ഷണത്തിനൊപ്പം കഴിക്കുക ആയിരുന്നു. അധ്യാപകരും, പ്രഥമ അധ്യാപകരും, സ്കൂൾ മാനേജ് ജീവനക്കാരും പരിപാടികൾക്ക് നേതൃത്വം നൽകി.
Advertisements