ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡേ കരസേനാ മേധാവി; പുതിയ നിയമനം നരവണെ വിരമിക്കുന്ന ഒഴിവിൽ

ന്യൂഡൽഹി : ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡേ കരസേനാ മേധാവിയാകും. നിലവിൽ കരസേനാ ഉപമേധാവിയാണ് കരസേനയുടെ നിലവിലെ മേധാവി എം.എൻ. നരവണെയുടെ കാലാവധി ഏപ്രിൽ 30ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണിത് .

Advertisements

കരസേനയുടെ പരമോന്നതപദവിയിൽ എത്തുന്ന ആദ്യ എൻജിനീയർ എന്ന പ്രത്യേകതയും ഇതോടെ പാണ്ഡേയ്ക്ക് സ്വന്തമാകും. മേയ് ഒന്നിനാണ് അദ്ദേഹം ചുമതലയേൽക്കുക. സി.പി. മൊഹന്തി വിരമിച്ചതിന് പിന്നാലെ ഫെബ്രുവരി ഒന്നിനാണ് പാണ്ഡേ , കരസേനാ ഉപമേധാവിയായി ചുമതല ഏറ്റെടുത്തത് . അതിനു മുൻപ് കൊൽക്കത്തയിലെ ഈസ്റ്റേൺ കമാൻഡ് തലവനായിരുന്നു .

Hot Topics

Related Articles