കോട്ടയം: ഇടത് സര്‍ക്കാരിന്റെ മാഫിയ ഭരണത്തിനെതിരെ മുസ്ലിം ലീഗ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭ സംഗമം നാളെ ഒക്ടോബർ 24 വ്യാഴാഴ്ച വൈകിട്ട് തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടക്കും.3.30ന് ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ വിവിധ നിയോജകമണ്ഡലം തലങ്ങളില്‍ നിന്നും എത്തുന്ന പ്രവര്‍ത്തകര്‍ നഗരം ചുറ്റി പ്രകടനം നടത്തും. തുടര്‍ന്ന് 4ന് നടക്കുന്ന പ്രക്ഷോഭ സംഗമം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി എം എ സലാം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍ അധ്യക്ഷത വഹിക്കും.മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പി പി അന്‍വര്‍ സാദത്ത് മുഖ്യപ്രഭാഷണം നടത്തും. മുസ്ലിം ലീഗിന്റെയും പോഷകസംഘടനകളുടെയും സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുന്ന പരിപാടി വിജയിപ്പിക്കണമെന്ന് എല്ലാ പ്രവര്‍ത്തരോടും ജില്ലാ ജനറല്‍ സെക്രട്ടറി റഫീഖ് മണിമല അഭ്യര്‍ത്ഥിച്ചു.