കോട്ടയം : ഊർജ്ജസംരക്ഷണത്തിനായി എൽഇഡി ലൈറ്റുകളുടെ പ്രചാരകനായി മാറിയിരിക്കുകയാണ് റിട്ടയേർഡ് കെ എസ് ഇ ബി ഉദ്യോഗസ്ഥൻ കൂടിയായ കോഴിക്കോട് സ്വദേശി കെ പവിത്രൻ. എൽ ഇ ഡി ബൾബുകളുടെ ഉപയോഗം കൊണ്ടുള്ള ഊർജ്ജ ലാഭത്തെക്കുറിച്ച് സംസാരിക്കുക മാത്രമല്ല എൽഇഡി ബൾബുകളുടെ നിർമ്മാണത്തിൽ സൗജന്യമായി പരിശീലനവും നൽകുന്നുണ്ട് ഇദ്ദേഹം. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോട്ടയം പെരുനഗരം മൈതാനത്ത് ഒരുക്കിയിരിക്കുന്ന പ്രദർശനത്തിൽ പവിത്രൻ തന്റെ സൗജന്യ പരിശീലന ബോധവൽക്കരണ പരിപാടി നടത്തുന്നുണ്ട്. എൽഇഡി ബൾബുകളുടെ മാത്രമല്ല എൽഇഡി ട്യൂബുകൾ, ബി എൽ ഡി സി ഫാനുകൾ, തുടങ്ങിയവയുടെയും നിർമ്മാണം, ഉപയോഗശൂന്യമായ ഇലക്ട്രിക് ഉപകരണങ്ങളുടെ പുനരുപയോഗം എന്നിവയിലും ഇദ്ദേഹം പരിശീലനം നൽകുന്നുണ്ട്. പ്രകൃതിയെ കാർബൺ ന്യൂട്രൽ ആക്കുകയും, ഇ-വേസ്റ്റ് പരമാവധി കുറയ്ക്കുകയും ലക്ഷ്യമായിട്ടുള്ള നിരവധി പ്രവർത്തനങ്ങളും ഇദ്ദേഹം നടത്തി വരുന്നുണ്ട്.
തന്റെ പരിശീലന പരിപാടികളിലൂടെ തൊഴിലില്ലായ്മയ്ക്ക് ചെറിയൊരു പരിഹാരം കൂടി ചൂണ്ടിക്കാട്ടുകയാണ് ഇദ്ദേഹം. ഈ വർഷത്തെ സർക്കാരിന്റെ എന്റെ കേരളം മെഗാ എക്സിബിഷനിൽ പങ്കെടുത്തു കണ്ണൂർ മലപ്പുറം ജില്ലകളിൽ ഒന്നാം സ്ഥാനം ഇദ്ദേഹം നേടി. ഉപയോഗശൂനൃമായ എൽഇഡി ബൾബുകളുടെ പുനരുപയോഗത്തിൽ ഒരു ലക്ഷം എന്ന വലിയ നേട്ടം ഇദ്ദേഹത്തിന് കൈവരിക്കാൻ ആയി . 560ൽ പരം സ്ഥലങ്ങളിൽ പരിശീലന പരിപാടികൾ, 3റോളം ഊർജ്ജസംരക്ഷണ ബോധവൽക്കരണ ക്ലാസുകൾ, തുടങ്ങിയവയും അദ്ദേഹം കൈവരിച്ച നേട്ടങ്ങളാണ്. കണ്ണൂർ മുതൽ തിരുവനന്തപുരം വരെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുടുംബശ്രീ, റസിഡൻസ് അസോസിയേഷൻ, തുടങ്ങിയ സംഘടനകൾ,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നിവയ്ക്കായി പരിശീലനവും, ബോധവൽക്കരണ ക്ളാസ്സുകളും നടത്തിയിട്ടുണ്ട്. ഈ വർഷത്തെ സർക്കാരിന്റെ എന്റെ കേരളം മെഗാ എക്സിബിഷനിൽ പങ്കെടുത്ത് കണ്ണൂർ മലപ്പുറം ജില്ലകളിൽ ഒന്നാം സ്ഥാനവും ഇദ്ദേഹം നേടി.